Connect with us

Kuwait

ഇലക്ട്രിക് കാർ ചാർജറുകൾക്കുള്ള മാർഗനിർദേശങ്ങൾ പൂർത്തിയാക്കിയതായി കുവൈത്ത് പൊതുമരാമത്ത് മന്ത്രി

സർക്കാർ, വാണിജ്യ കെട്ടിടങ്ങളിലും മറ്റും ചാർജറുകൾ സ്ഥാപിക്കും.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തിൽ ഇലക്ട്രിക് കാർ ചാർജറുകൾക്കുള്ള മാർഗനിർദേശങ്ങൾ പൂർത്തിയാക്കിയതായി പൊതുമരാമത്ത് മന്ത്രി അലി അൽ മൂസ അറിയിച്ചു. കുവൈത്തിലെ സാങ്കേതികസാഹചര്യങ്ങളും കാലാവസ്ഥയും കണക്കിലെടുത്താണ് വിവിധ മേഖലകളിൽ കൂടുതൽ ചാർജിംഗ് പോയിൻ്റുകൾ സ്ഥാപിക്കുന്നത്.

സർക്കാർ, വാണിജ്യ കെട്ടിടങ്ങളിലും മറ്റും ചാർജറുകൾ സ്ഥാപിക്കും. കുവൈത്തിലെ ഇലക്ട്രിക് കാർ വിപണി വളർച്ചയുടെ ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.

ഇബ്രാഹിം വെണ്ണിയോട്

Latest