Connect with us

Kerala

കുമ്പളങ്ങാട് ബിജു കൊലപാതകക്കേസ്: ഒമ്പത് ആര്‍ എസ് എസുകാര്‍ കുറ്റക്കാര്‍

ശിക്ഷാ വിധി നാളെ

Published

|

Last Updated

തൃശൂര്‍ | രാഷ്ട്രീയ വൈരാഗ്യത്തെ തുടര്‍ന്ന് 15 വര്‍ഷം മുമ്പ് തൃശൂര്‍ കുമ്പളങ്ങാട്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ബിജുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒമ്പത് ആര്‍ എസ് എസുകാര്‍ കുറ്റക്കാര്‍. തൃശൂര്‍ ജില്ലാ കോടതിയുടെതാണ് വിധി. പ്രതികള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും.

ഒന്നാം പ്രതി ജയേഷ്, രണ്ടാം പ്രതി സുമേഷ്, മൂന്നാം പ്രതി സെബാസ്റ്റ്യന്‍, നാലാം പ്രതി ജോണ്‍സണ്‍, അഞ്ചാം പ്രതി കുചേലന്‍ ബിജു, ആറാം പ്രതി രവി, ഏഴാം പ്രതി സതീഷ് (സജീഷ്,) എട്ടാം പ്രതി സനീഷ്, ഒമ്പതാം പ്രതി സുനീഷ് എന്നിവരെയാണ് തൃശൂര്‍ ജില്ലാ കോടതി കുറ്റക്കാരായി കണ്ടെത്തിയത്. ആറാം പ്രതി രവി നേരത്തെ മരണപ്പെട്ടിരുന്നു.

2010 മേയ് 16ന് തൃശൂര്‍ കുമ്പളങ്ങാട് വായനശാലക്ക് മുന്നില്‍ വെച്ചായിരുന്നു കൊലപാതകം.

Latest