Connect with us

sahityolsav 22

എസ് എസ് എഫ് കാസർകോട് ജില്ലാ സാഹിത്യോത്സവിൽ കുമ്പള ഡിവിഷൻ ജേതാക്കൾ

കലാപ്രതിഭയായി ഉദുമ ഡിവിഷനിലെ ഹാദി പരവനടുക്കത്തെയും സർഗപ്രതിഭയായി കുമ്പള ഡിവിഷനിലെ മാലിക്ദീനാർ കോളേജ് ഓഫ് ഫാർമസി വിദ്യാർഥി മുസമ്മിലിനെയും തിരഞ്ഞടുത്തു.

Published

|

Last Updated

മുള്ളേരിയ | എസ് എസ് എഫ് കാസർകോട് ജില്ലാ സാഹിത്യാത്സവ് ഗാളിമുഖ ഖലീൽ സ്വലാഹിൽ സമാപിച്ചു. മൂന്ന് ദിവസമായി നടന്ന കലാ സാഹിത്യ മത്സരങ്ങളിൽ കുമ്പള ഡിവിഷൻ 595 പോയിൻ്റ് നേടി ഓവറോൾ ചാമ്പ്യന്മാരായി. 562 പോയിൻ്റ് നേടി ഉദുമ ഡിവിഷനും 462 പോയിൻ്റ് നേടി കാസർകോട് ഡിവിഷനും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. കലാപ്രതിഭയായി ഉദുമ ഡിവിഷനിലെ ഹാദി പരവനടുക്കത്തെയും സർഗപ്രതിഭയായി കുമ്പള ഡിവിഷനിലെ മാലിക്ദീനാർ കോളേജ് ഓഫ് ഫാർമസി വിദ്യാർഥി മുസമ്മിലിനെയും തിരഞ്ഞടുത്തു.

സമാപന സംഗമം ജില്ലാ പ്രസിഡൻ്റ് അബ്ദുർറഹ്മാൻ സഖാഫി പൂത്തപ്പലത്തിൻ്റെ അധ്യക്ഷതയിൽ എസ് വൈ എസ് ജില്ലാ പ്രസിഡൻ്റ് സയ്യിദ് ജലാലുദ്ദീൻ മള്ഹർ ഉദ്ഘാടനം ചെയ്തു. സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ അൽ അഹ്ദൽ പ്രാർഥന നടത്തി. എസ് എസ് എഫ് സംസ്ഥാന ജന. സെക്രട്ടറി സി എൻ ജാഫർ സ്വാദിഖ് അനുമോദന പ്രഭാഷണം നടത്തി. സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കണ്ണവം, സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, അബ്ദുൽ ഖാദിർ സഖാഫി കാട്ടിപ്പാറ, അഹമ്മദ് അലി ബണ്ടിച്ചാൽ, നാസർ പള്ളങ്കോട്, ഹമീദ് പരപ്പ എന്നിവർ ട്രോഫി വിതരണം ചെയ്തു.

സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ, സയ്യിദ് ഹനീഫ് തങ്ങൾ, മൂസ സഖാഫി കളത്തൂർ, സമീർ സൈദാർപള്ളി, ഉമർ സഖാഫി മുഹിമ്മാത്ത്, നാസർ പള്ളങ്കോട്, ബശീർ സഖാഫി കൊല്യം, അസീസ് മിസ്ബാഹി ഈശ്വരമംഗലം, അബൂബക്കർ ആർളപദവ്, ഹസൻ കുഞ്ഞി മള്ഹർ, കെ എച്ച് മാസ്റ്റർ, സിദ്ദീഖ് പൂത്തപ്പലം, കബീർ ഹിമമി, ഉമർ സഖാഫി പള്ളത്തൂർ, ഹാരിസ് ഹിമമി
സംബന്ധിച്ചു. അടുത്ത വർഷത്തെ സാഹിത്യോത്സവിന് കാസർകോട് ഡിവിഷൻ വേദിയാകും. ഫാറൂഖ് പൊസോട്ട് സ്വാഗതവും നംഷാദ് നന്ദിയും പറഞ്ഞു.

Latest