Kerala
പി പി ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള കെ എസ് യു നേതാവിന്റെ പരാതിക്ക് തിരിച്ചടി
നടപടിക്രമങ്ങളിലെ വീഴ്ചകളില്‍ ഉത്തരവാദിയെന്നുകണ്ടെത്തിയ മുന്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ അന്വേഷണത്തിന് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു
കൊച്ചി | കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള കെ എസ് യു നേതാവ് മുഹമ്മദ് ഷമ്മാസിന്റെ പരാതിക്ക് തിരിച്ചടി.
ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ബിനാമി ഇടപാട് നടന്നു എന്നായിരുന്നു കെ എസ് യു നേതാവിന്റെ പരാതി. വിവിധ കരാറുകളില്‍ പ്രസിഡന്റായിരിക്കെ ദിവ്യ ഇടപെട്ടതിന് തെളിവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നടപടിക്രമങ്ങളിലെ വീഴ്ചകളില്‍ ഉത്തരവാദിയെന്നുകണ്ടെത്തിയ മുന്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ അന്വേഷണത്തിന് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു.
എ ഡി എം നവീന്‍ ബാബു ആത്മഹത്യ ചെയ്ത കേസിലെ പ്രതിയായി ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ വന്ന പശ്ചാത്തലത്തിലായിരുന്നു അഴിമതി ആരോപണം ഉന്നയിച്ച് കെ എസ് യു നേതാവ് രംഗത്തുവന്നത്.




