markaz knowledge city
നോളജ് സിറ്റിയിലേക്ക് കോഴിക്കോട് നിന്നും കെ എസ് ആര്‍ ടി സി സര്‍വ്വീസ്
മന്ത്രി ആന്റണി രാജു വ്യാഴാഴ്ച സര്‍വ്വീസ് ഉദ്ഘാടനം നിര്‍വഹിക്കും
കോഴിക്കോട് | കെ എസ് ആര്‍ ടി സിയുടെ കോഴിക്കോട് ടെര്‍മിനലില്‍ നിന്നും കൈതപൊയിലുള്ള മര്‍കസ് നോളജ് സിറ്റിയിലേക്ക് ബസ് സര്‍വ്വീസ് ആരംഭിക്കുന്നു. സര്‍വ്വീസ് ഉദ്ഘാടനം വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനലില്‍ വെച്ച് ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജു നിര്‍വഹിക്കും. സര്‍വ്വീസ് ഷെഡ്യൂള്‍ സംബന്ധിച്ച വിവരങ്ങള്‍ കെ എസ് ആര്‍ ടി സി ഉടന്‍ പുറത്തുവിടും.







