ksrtc
മദ്യപിച്ച് ജോലിക്കെത്തിയ 40 താല്‍ക്കാലിക ജീവനക്കാരെ കെ എസ് ആര്‍ ടി സി പിരിച്ചു വിട്ടു
സസ്‌പെന്‍ഷനു വിധേയമായത് 97 സ്ഥിരം ജീവനക്കാര്‍
തിരുവനന്തപുരം | മദ്യപിച്ച് ഡ്യൂട്ടിക്ക് വന്നതിനും ഡ്യൂട്ടിക്കിടയില്‍ മദ്യം സൂക്ഷിച്ചതിനും കെ എസ് ആര്‍ ടി സിയില്‍ 40 താത്കാലിക ജീവനക്കാരെ പിരിച്ചു വിട്ടു. ഏപ്രില്‍ ഏഴുമുതല്‍ 20 വരെ നടത്തിയ പരിശോധനയിലാണ് ഇത്രയും പേരെ പിരിച്ചു വിട്ടത്.
ഈ കാലയളവില്‍ 97 സ്ഥിരം ജീവനക്കാരെ സസ്‌പെന്‍ഷനു വിധേയമാക്കുകയും ചെയ്തു. ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ നിര്‍ദേശ പ്രകാരം ജീവനക്കാരെ കര്‍ശനമായ ബ്രീത്ത് അനലൈസര്‍ പരിശോധനക്ക് വിധേയരാക്കിയപ്പോഴാണ് ഇത്രയും പേര്‍ക്കു പിടിവീണത്. കര്‍ശന നടപടികളുമായി മുന്നോട്ട് പോകുമെന്ന് കെ എസ് ആര്‍ ടി സി മാനേജ്‌മെന്റ് അറിയിച്ചു.
---- facebook comment plugin here -----