Connect with us

ksrtc salary

കെഎസ്ആര്‍ടിസി ശമ്പള വിതരണം ഉടന്‍

ഇന്ധന വില വര്‍ധനകാരണം കോടികളുടെ അധിക ചെലവ് ഉണ്ടായിട്ടുണ്ട്. ഇതാണ് പ്രതിസന്ധിയുടെ പ്രധാന കാരണം.

Published

|

Last Updated

തിരുവനന്തപുരം | കെഎസ്ആര്‍ടിസി ശമ്പള വിതരണം ഉടന്‍ നടത്തുമെന്ന് മന്ത്രി ആന്റണി രാജു. മാനേജ്മെന്റിന് സമാഹരിക്കാന്‍ കഴിയുന്ന തുക ഇന്നും നാളെയുമായി സമാഹരിക്കും. കുറവ് വരുന്ന തുക നാളെ തന്നെ ധനവകുപ്പ് അനുവദിക്കും എന്നാണ് പ്രതീക്ഷയെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. 

കെ എസ് ആര്‍ ടി സി നിരവധി പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. ഇന്ധന വില വര്‍ധനകാരണം കോടികളുടെ അധിക ചെലവ് ഉണ്ടായിട്ടുണ്ട്. ഇതാണ് കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധിയുടെ പ്രധാന കാരണം. 

കേരളത്തിലെ സാധാരണ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന കെഎസ്ആര്‍ടിസിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും മന്ത്രി പറഞ്ഞു.

 

---- facebook comment plugin here -----

Latest