Connect with us

Kerala

വടക്കൻ കേരളം ഇരുട്ടിലാകുമോ? നാല് ജില്ലകളിൽ ഒരാഴ്ചത്തേക്ക് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് വരും ദിവസങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുള്ളത്.

Published

|

Last Updated

തിരുവനന്തപുരം | പവർഗ്രിഡ് കോർപ്പറേഷന്റെ കീഴിലുള്ള കോഴിക്കോട് 400 കെ വി സബ്സ്റ്റേഷനിലെ ട്രാൻസ്ഫോർമർ തകരാറിലായതിനെത്തുടർന്ന് വടക്കൻ കേരളത്തിലെ നാല് ജില്ലകളിൽ ഭാഗികമായി വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് കെ എസ് ഇ ബി അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് വരും ദിവസങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുള്ളത്.

സബ്സ്റ്റേഷനിലെ ഒരു ട്രാൻസ്ഫോർമർ തകരാറിലായതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഇതിന്റെ അറ്റകുറ്റപ്പണികൾക്കായി ട്രാൻസ്ഫോർമർ നിലവിൽ ഷട്ട് ഡൗൺ ചെയ്തിരിക്കുകയാണ്. തകരാർ പരിഹരിച്ച് സബ്സ്റ്റേഷൻ പൂർണ്ണ സജ്ജമാകാൻ ഏകദേശം ഒരാഴ്ചയോളം സമയമെടുക്കുമെന്ന് പവർഗ്രിഡ് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കി.

ഈ സാഹചര്യത്തിൽ ഇന്ന് മുതൽ അടുത്ത ഏഴ് ദിവസത്തേക്ക് പ്രസ്തുത ജില്ലകളിൽ വൈദ്യുതി വിതരണത്തിൽ ഭാഗികമായ നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് കെ എസ് ഇ ബി അറിയിച്ചു. അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കി വൈദ്യുതി വിതരണം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്.

Summary

The Kerala State Electricity Board (KSEB) has announced potential partial power restrictions in Kozhikode, Wayanad, Kannur, and Kasaragod districts for the next seven days. This disruption is due to a technical fault in a transformer at the Power Grid Corporation’s 400 KV substation in Kozhikode. Officials stated that repair works are underway and are expected to be completed within a week to restore normal power supply.

Latest