Connect with us

accident kozhikode

കോഴിക്കോട് വാഹനാപകടം: മൂന്ന് ശബരിമല തീര്‍ഥാടകര്‍ മരിച്ചു

11 പേര്‍ക്ക് പരുക്ക്‌: ട്രാവലറും ലോറിയുമാണ് കൂട്ടിയിടിച്ചത്

Published

|

Last Updated

കോഴിക്കോട്|  നഗരത്തിലെ പുറക്കാട്ടിരിയില്‍ ട്രാവലറും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. 11 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ പരുക്ക് ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് അപകടം

കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ട്രാവലറാണ് ലോറിയുമായി കൂട്ടിയിടിച്ചത്. കര്‍ണാടക ഹസന്‍ സ്വദേശികളായ ശിവണ്ണ, നാഗരാജ എന്നിവരും ട്രാവലര്‍ ഡ്രൈവറായ എറണാകുളം സ്വദേശിയുമാണ് മരിച്ചത്. ശബരിമല തീര്‍ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം.

 

---- facebook comment plugin here -----

Latest