Kerala
കോഴിക്കോട് വീണ്ടും മലേറിയ: അതിഥി തൊഴിലാളിക്കാണ് മലേറിയ സ്ഥിരീകരിച്ചത്
കഴിഞ്ഞ ദിവസമാണ് ഇയാള്‍ യു പിയില്‍ നിന്ന് വളയത്ത് എത്തിയത്
കോഴിക്കോട്| കോഴിക്കോട് വീണ്ടും മലേറിയ സ്ഥിരീകരിച്ചു. അതിഥി തൊഴിലാളിക്കാണ് മലേറിയ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇയാള്‍ യു പിയില്‍ നിന്ന് വളയത്ത് എത്തിയത്. ശക്തമായ പനിയെ തുടര്‍ന്ന് വളയം ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മലേറിയ സ്ഥിരീകരിച്ചത്. കോഴിക്കോട് നേരത്തെ അതിഥി തൊഴിലാളി ഉള്‍പ്പടെയുള്ളവര്‍ക്ക് മലേറിയ സ്ഥിരീകരിച്ചിരുന്നു.
Content Highlights:
A malaria case has been confirmed in Kozhikode in a guest worker who arrived from Uttar Pradesh. The individual sought treatment at the Valayam hospital after developing a severe fever. Health authorities are monitoring the situation closely as previous cases were also reported among migrant laborers.







