Connect with us

Kerala

സിറ്റി ഫാസ്റ്റുകള്‍ ഓര്‍ഡിനറിയാക്കുകയാണുണ്ടായത്; പ്രിയദര്‍ശിനിക്കെതിരെ വ്യാജ പ്രചാരണമെന്ന് മുഖ്യമന്ത്രി

സൗജന്യ യാത്ര നല്‍കാതിരിക്കാന്‍ ഓര്‍ഡിനറി ബസുകള്‍ സിറ്റി ഫാസ്റ്റ് ബസാക്കി മാറ്റിയെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്

Published

|

Last Updated

തിരുവനന്തപുരം |  കെ എസ് ആര്‍ ടി സി ബസുകളില്‍ നടപ്പാക്കിയ പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട് വ്യാപകമായി വ്യാജ പ്രചാരണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. സൗജന്യ യാത്ര നല്‍കാതിരിക്കാന്‍ ഓര്‍ഡിനറി ബസുകള്‍ സിറ്റി ഫാസ്റ്റ് ബസാക്കി മാറ്റിയെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഒരു ഓര്‍ഡിനറി പോലും സിറ്റി ഫാസ്റ്റാക്കി മാറ്റിയിട്ടില്ല. അതേ സമയം സിറ്റി ഫാസ്റ്റുകള്‍ ഓര്‍ഡിനറിയായി ഉപയോഗിക്കേണ്ടി വന്നു. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധനവിന്റെ കൃത്യമായ കണക്കുകള്‍ പുറത്തുവിട്ടിട്ടുണ്ട്. ചരിത്രപരമായ യുഡിഎഫിന്റെ ഈ പദ്ധതിയുടെ ശോഭ കെടുത്തുന്നതിനാണ് ചിലര്‍ ഇത്തരം പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

തിരുവനന്തപുരം നഗരത്തില്‍ ഉള്‍പ്പെടെ ചില ബസുകളില്‍ പുതുതായി സിറ്റി ഫാസ്റ്റ് സ്റ്റിക്കറുകള്‍ പതിക്കുന്നന്നൊയിരുന്നു സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചത്.അനന്തപുരി ഉള്‍പ്പെടെയുള്ള ചില ബസുകള്‍ സിറ്റി ഫാസ്റ്റുകളെന്ന് മനസിലാക്കാനാണ് ഈ സ്റ്റിക്കറുകളും ബോര്‍ഡുകളും വയ്ക്കുന്നതെന്ന് കോണ്‍ഗ്രസ് അനുകൂലികള്‍ മറുപടിയും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

Content Highlights: Chief Minister VD Satheesan dismissed fake news surrounding the KSRTC Priyadarshini free travel scheme for women. He clarified that no ordinary buses were converted into City Fast services to deny free travel. Instead, City Fast buses were utilized as ordinary ones due to passenger rush.

 

Latest