Kerala
കോഴിക്കോട് നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്ന് വീണു; ഉള്ളില്‍ കുടുങ്ങിയവരെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി
കോണ്‍ക്രീറ്റ് പാളികള്‍ ജെസിബി ഉപയോഗിച്ച് എടുത്തുമാറ്റിയാണ് ഇവരെ പുറത്തെടുത്തത്.
കോഴിക്കോട് | ചെറുകുളത്തൂരില്‍ നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നു വീണു. രണ്ട് പേരെ തീവ്രശ്രമത്തിനൊടുവില്‍ പുറത്തെടുത്തു. വീട് തകരുമ്പോള്‍ ഒമ്പത്് പേരാണ് ഇവിടെ ജോലിയിലുണ്ടായിരുന്നത്. ഇതില്‍ ഏഴ് പേരെ നേരത്തെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.
ഉള്ളില്‍ കുടുങ്ങിക്കിടക്കുന്ന രണ്ട് പേരെ അല്‍പ സമയം മുമ്പാണ് പുറത്തെടുത്തത്.ഇവര്‍ ഒരു മണിക്കൂറുകളോളം അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി. കോണ്‍ക്രീറ്റ് പാളികള്‍ ജെസിബി ഉപയോഗിച്ച് എടുത്തുമാറ്റിയാണ് ഇവരെ പുറത്തെടുത്തത്. നിര്‍മാണത്തിലുള്ള തകരാറാണോ അപകടത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല







