Connect with us

kottayam mch kidnap case

കോട്ടയം മെഡി. കോളജില്‍ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

മണിക്കൂറുകള്‍ക്കകം കുട്ടിയെ കണ്ടെത്തി; തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവതി കസ്റ്റഡിയില്‍

Published

|

Last Updated

കോട്ടയം | ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോകാന്‍ ശ്രമം. നേഴ്‌സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീയാണ് കുട്ടിയെ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. പോലീസിന്റെ അവസരോചിതമായ ഇടപടെലിനെ തുടര്‍ന്ന് കുട്ടിയെ കണ്ടെത്തി. കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇടുക്കി സ്വദേശികളായ ദമ്പതികളുടെ കുട്ടിയെയാണ് തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇന്ന് ഉച്ചക്ക് ശേഷം മൂന്നരയോടെയാണ് സംഭവം. ശരീരത്തില്‍ മഞ്ഞ കൂടുതലുള്ളതുകൊണ്ടാണ് ദിവസങ്ങള്‍ക്ക് മുമ്പ് ജനിച്ച കുട്ടിയെ ചികിത്സക്കെത്തിച്ചത്. കുട്ടിയെ അമ്മയുടെ കൈകളില്‍ നിന്നും നേഴ്‌സിംഗ് അസിസ്റ്റന്റാണെന്ന് പറഞ്ഞ് എത്തിയ യുവതി വാങ്ങുകകയായിരുന്നു. നേഴ്‌സിംഗ് സെന്ററിലേക്ക് പരിശോധനക്കായി കൊണ്ടുപോകാനെന്ന് പറഞ്ഞാണ് വാങ്ങിയത്. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്ന് നേഴ്‌സിംഗ് സെന്ററില്‍ ചെന്ന് അന്വേഷിച്ചപ്പോഴാണ് കുട്ടിയെ അവിടെ എത്തിച്ചില്ലെന്ന് മനസ്സിലായത്. ഉടന്‍ തന്നെ ആശുപത്രി അധികൃതരും കുട്ടിയുടെ രക്ഷിതാക്കളും പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

നിമിഷങ്ങള്‍ക്കകം ആശുപത്രി പരിസരത്ത് പോലീസും രോഗികളുടെ ബന്ധുക്കളും വ്യപക പരിശോധന ആരംഭിച്ചു. സി സി ടി വി ദൃശ്യങ്ങളടക്കം ശേഖരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകള്‍ക്കം കുട്ടിയെ ആശുപത്രിക്ക് പുറത്തെ ഒരു ഹോട്ടലില്‍ നിന്ന് കണ്ടെത്തിയത്. പോലീസ് വലിയ തോതില്‍ വാഹന പരിശോധനകളും മറ്റും ആരംഭിച്ചു. കോട്ടയത്തെ ലോഡ്ജുകളിലും ഹോട്ടലുകളിലുമെല്ലാം പോലീസ് പരിശോധന തുടങ്ങിയിരുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവതി ആശുപത്രി പരിസരത്ത് കറങ്ങുന്നതായി രോഗികളുടെ ബന്ധുക്കള്‍ പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളജിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരം ഒരു സംഭവമെന്ന് സൂപ്രണ്ട് അറിയിച്ചു.

 

Latest