Connect with us

Mortgage fraud CASE

മുക്കുപണ്ട പണയതട്ടിപ്പ്: കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പിടിയില്‍

കോണ്‍ഗ്രസ് നേതാവായ ബാബു പൊലുകുന്നത്തിനെ പിടികൂടിയത് ബംഗളൂരുവില്‍ നിന്ന്‌

Published

|

Last Updated

കോഴിക്കോട് | ബേങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസില്‍ കൊടിയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ ബാബു പൊലുകുന്നത്ത് പിടിയില്‍. ബംഗളൂരുവില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണ സംഘം ബംഗളൂരുവിലെത്തി പ്രതിയെ പൊക്കിയത്. പ്രതിയെ ഉടന്‍ കോഴിക്കോട്ടേക്ക് കൊണ്ടുവരുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

കേരള ഗ്രാമീണ്‍ ബേങ്കിന്റെ കൊടിയത്തൂര്‍ ശാഖ മാനേജരുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബാബു പൊലുകുന്നത്തിനെ കൂടാതെ ദളിത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മാട്ടുമുറിയിലെ വിഷ്ണു കയ്യൂണമ്മല്‍, സഹപ്രവര്‍ത്തകന്‍ മാട്ടുമുറി സ്വദേശി സന്തോഷ്, സന്തോഷിന്റെ ഭാര്യ ഷൈനി എന്നിവരും കേസില്‍ പ്രതികളാണ്.

കേരള ഗ്രാമീണ്‍ ബാങ്കിന്റെ ശാഖയില്‍ മുക്കുപണ്ടം പണയപ്പെടുത്തി മൂന്നര ലക്ഷം രൂപയാണ് വൈസ് പ്രസിഡന്റ് തട്ടിയത്. പ്രതികളെല്ലാം ചേര്‍ന്ന് മൊത്തം 27.60 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ബേങ്ക് ഹെഡ് ഓഫീസില്‍നിന്നെത്തിയ ഉദ്യോഗസ്ഥരാണ് തട്ടിപ്പ് കണ്ടെത്തിയത്. പണയം വച്ച മുക്കുപണ്ടം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബാബുവിന്റെ കൂട്ടുപ്രതികളായ വിഷ്ണുവും സന്തോഷും പെരുമണ്ണ ബേങ്കില്‍ മുക്കുപണ്ടം പണയംവച്ച കേസില്‍ റിമാന്‍ഡിലാണ്. നിരവധി ബേങ്കുകളില്‍ ഇവര്‍ സമാനമായ തട്ടിപ്പുകള്‍ നടത്തിയതായി സൂചനയുണ്ട്. നിലവില്‍ മൂന്ന് ബേങ്കുകളില്‍ നടത്തിയ തട്ടിപ്പാണ് പുറത്തുവന്നത്.

---- facebook comment plugin here -----