Kerala
കൊച്ചുവേളി ഇനി തിരുവനന്തപുരം നോര്‍ത്ത്, നേമം തിരുവനന്തപുരം സൗത്ത്; വിജ്ഞാപനം ഇറങ്ങി
റെയില്‍വേ ബോര്‍ഡിന്റെ ഉത്തരവ് കൂടി വന്നാല്‍ ഔദ്യോഗികമായി പേര് മാറ്റം നിലവില്‍ വരും
തിരുവനന്തപുരം | തിരുവനന്തപുരം ജില്ലയിലെ രണ്ട് റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റി സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി.
നേമം റെയില്‍വേ സ്റ്റേഷന്റെ പേര് തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി തിരുവനന്തപുരം നോര്‍ത്ത് എന്നും മാറ്റിയാണ് വിജ്ഞാപനം ഇറങ്ങിയിരിക്കുന്നത്.
റെയില്‍വേ ബോര്‍ഡിന്റെ ഉത്തരവ് കൂടി വന്നാല്‍ ഔദ്യോഗികമായി പേര് മാറ്റം നിലവില്‍ വരുന്നതായിരിക്കും. റെയിൽവേ വികസനത്തിന്റെ ഭാഗമായാണ് പുതിയ പേര് മാറ്റം.







