Connect with us

Kerala

വിവാഹം മുടക്കിയെന്ന് സംശയം; ; വല്യച്ഛനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍

ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

Published

|

Last Updated

കൊച്ചി| വിവാഹം മുടക്കാന്‍ ശ്രമിച്ചെന്ന സംശയത്തെത്തുടര്‍ന്ന് വല്യച്ഛനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍. കൊച്ചി അയ്യപ്പന്‍കാവ് സ്വദേശി അസിജിത്ത് ആണ് കൊച്ചി നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

ഇഷ്ടപ്രകാരമുള്ള വിവാഹത്തിന് വല്യച്ഛന്‍ തടസ്സം നില്‍ക്കുന്നതാണ് കാരണമെന്നാണ് അസിജിത്ത് പോലീസിന് നല്‍കിയ മൊഴി. തലച്ചോറിനും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റ വല്യച്ഛന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

അയ്യപ്പന്‍കാവിലെ റോഡിലൂടെ സ്‌കൂട്ടറില്‍ പോവുകയായിരുന്നു വല്യച്ഛനെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

Content Highlights:
The Kochi North police arrested a youth named Asijith for attempting to murder his uncle by ramming him with a car. The suspect alleged that the uncle was trying to sabotage his preferred marriage. The victim, who sustained severe spinal and brain injuries, is currently undergoing treatment at a private hospital in Kochi.

Latest