Connect with us

Saudi Arabia

മദീനയിലെ ഖുര്‍ആന്‍ അച്ചടിശാല; ഒരുവര്‍ഷത്തിനിടെ സന്ദര്‍ശിച്ചത് പതിമൂന്ന് ലക്ഷത്തിലധികം പേര്‍

സന്ദര്‍ശകര്‍ക്ക് മുസ്ഹഫുകള്‍ സമ്മാനമായി നല്‍കുകയും ചെയ്യുന്നുണ്ട്. കൂടാതെ ആവശ്യക്കാര്‍ക്ക് മുസ്ഹഫുകള്‍ വാങ്ങുന്നതിനും കോംപ്ലക്‌സില്‍ പ്രത്യേകം കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

Published

|

Last Updated

മദീന | ലോകത്ത് ഏറ്റവും കൂടുതല്‍ ഖുര്‍ആന്‍ അച്ചടിച്ച് വിതരണം ചെയ്യുന്ന സ്ഥാപനമായ പ്രവാചക നഗരിയിലെ കിംഗ് ഫഹദ് ഖുര്‍ആന്‍ അച്ചടിശാലയില്‍ 2025 -26 കാലയളവില്‍ സന്ദര്‍ശനം നടത്തിയത് പതിമൂന്ന് ലക്ഷത്തിലധികം തീര്‍ഥാടകര്‍. ഇത് ലോകത്തിലെ പ്രമുഖ ഇസ്‌ലാമിക, വിജ്ഞാന സ്ഥാപനങ്ങളിലൊന്നായി അതിന്റെ ആഗോള സ്ഥാനം അടിവരയിടുന്നതായി സഊദി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

ഉയര്‍ന്ന സന്ദര്‍ശക പങ്കാളിത്തം, ഉത്പാദനത്തിലും സാങ്കേതികവിദ്യയിലും സമുച്ചയത്തിന്റെ തുടര്‍ച്ചയായ പുരോഗതിയാണ് പ്രതിഫലിപ്പിക്കുന്നത്. ആധുനിക അച്ചടി സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഗുണനിലവാരം, കൃത്യത, കരകൗശലം എന്നിവയുടെ ഉയര്‍ന്ന നിലവാരത്തില്‍ വിശുദ്ധ ഖുര്‍ആനിന്റെ പകര്‍പ്പുകളാണ് ഇവിടെ നിര്‍മിക്കുന്നത്. ഹജ്ജ്-ഉംറ തീര്‍ഥാടകര്‍ക്ക് വിശുദ്ധ ഖുര്‍ആനിനെ കൂടുതല്‍ പരിചയപ്പെടുത്തുന്നതിനൊപ്പം അച്ചടിശാലയുടെ ആഗോള ദൗത്യം പ്രദര്‍ശിപ്പിക്കാനും ഇത് സഹായകമായിട്ടുണ്ട്.

സന്ദര്‍ശകര്‍ക്ക് മുസ്ഹഫുകള്‍ സമ്മാനമായി നല്‍കുകയും ചെയ്യുന്നുണ്ട്. കൂടാതെ ആവശ്യക്കാര്‍ക്ക് മുസ്ഹഫുകള്‍ വാങ്ങുന്നതിനും കോംപ്ലക്‌സില്‍ പ്രത്യേകം കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 1984-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ സ്ഥാപനം വര്‍ഷത്തില്‍ ഏകദേശം ഒരു കോടിയിലേറെ ഖുര്‍ആന്‍ പ്രതികള്‍ അച്ചടിക്കുകയും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളിലേക്ക് വിതരണം ചെയ്യുകയും ചെയ്തുവരുന്നുണ്ട്.

 

---- facebook comment plugin here -----

Latest