Kerala
ആറന്മുള വള്ളസദ്യ: ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുമെന്ന് അബിന്‍ വര്‍ക്കി എം എല്‍ എ
ടൂറിസം വകുപ്പുമായി ചേര്‍ന്ന് വള്ളസദ്യക്ക് പ്രത്യേക ലോഗോ തയ്യാറാക്കും. വിനോദ സഞ്ചാരികള്‍ക്കായി ഇന്‍ഫര്‍മേഷന്‍ ഹെല്‍പ് ഡെസ്‌ക് ഒരുക്കും.
പത്തനംതിട്ട | ആറമുള വള്ളസദ്യ, ഉത്രട്ടാതി ജലമേള എന്നിവയുമായി ബന്ധപ്പെട്ട് ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുമെന്ന് അബിന്‍ വര്‍ക്കി എം എല്‍ എ. ടൂറിസം വകുപ്പുമായി ചേര്‍ന്ന് വള്ളസദ്യക്ക് പ്രത്യേക ലോഗോ തയ്യാറാക്കും. വിനോദ സഞ്ചാരികള്‍ക്കായി ഇന്‍ഫര്‍മേഷന്‍ ഹെല്‍പ് ഡെസ്‌ക് ഒരുക്കും. വള്ളസദ്യയുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.
കുടിവെള്ള ശുദ്ധത ഉറപ്പാക്കും. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയോഗിക്കും. വള്ളസദ്യയുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നല്‍കും. മെഡിക്കല്‍ ടീമും ആംബുലന്‍സ് സൗകര്യവും മുഴവുന്‍ സമയവും ഉറപ്പാക്കും. വള്ളസദ്യക്ക് മുന്നോടിയായി വിളംബര ജാഥ സംഘടിപ്പിക്കുമെന്നും എം എല്‍ എ പറഞ്ഞു. എ ഡി എമ്മിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സംയുക്ത കണ്‍ട്രോള്‍ റൂം ആരംഭിക്കും. ഉത്രട്ടാതി ജലമേള, വള്ളസദ്യ, വഴിപാടുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടറെ കോര്‍ഡിനേറ്ററായി ചുമതലപ്പെടുത്തി.
വള്ളസദ്യ വഴിപാടുകള്‍ ജൂലൈ 19 മുതല്‍ സെപ്തംബര്‍ 16 വരെയാണ്. ഉത്രട്ടാതി ജലമേള ആഗസ്റ്റ് 30 നും അഷ്ടമിരോഹിണി വള്ളസദ്യ സെപ്തംബര്‍ നാലിനും നടക്കും. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, ജില്ലാ കലക്ടര്‍ എ നിസാമുദ്ധീന്‍, ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ്, സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, എ ഡി എം. ആര്‍ രാജലക്ഷ്മി, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ബീന എസ് ഹനീഫ് പങ്കെടുത്തു.
ആറന്മുള വള്ളസദ്യ, ഉത്രട്ടാതി ജലമേളയുമായി ബന്ധപ്പെട്ട് അബിന്‍ വര്‍ക്കി എം എല്‍ എയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗം.
Content Highlights:
Aranmula MLA Abin Varkey stated that the immense tourism potential of the traditional Aranmula Vallasadhya will be extensively utilized. Plans will be implemented to improve basic infrastructure and facilities for global visitors. The initiative aims to boost regional cultural tourism and heritage.





