Connect with us

National

ഹിമാചല്‍പ്രദേശ് നിയമസഭാ മന്ദിരത്തിന്റെ കവാടത്തില്‍ ഖാലിസ്ഥാന്‍ കൊടി

ഇന്നലെ അര്‍ധ രാത്രിയോ ഇന്ന് പുലര്‍ച്ചയോടെയോ ആകാം ഖാലിസ്ഥാന്‍ കൊടി സ്ഥാപിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്

Published

|

Last Updated

ധര്‍മശാല ഹിമാചല്‍പ്രദേശ് നിയമസഭാ മന്ദിരത്തിന്റെ കവാടത്തില്‍ ഖാലിസ്ഥാന്‍ കൊടിനാട്ടി. ഇന്നലെ അര്‍ധ രാത്രിയോ ഇന്ന് പുലര്‍ച്ചയോടെയോ ആകാം ഖാലിസ്ഥാന്‍ കൊടി സ്ഥാപിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. നിയമസഭയുടെ ഗേറ്റില്‍ നിന്ന് ഖാലിസ്ഥാനി പതാകകള്‍ നീക്കം ചെയ്തതായി കാന്‍ഗ്ര എസ്പി കുശാല്‍ ശര്‍മ പറഞ്ഞു.
രാവിലെ പ്രഭാത സവാരിക്കിറങ്ങിയവരാണ് സംഭവം അധികൃതരുടെ ശ്രദ്ധയിലെത്തിച്ചതെന്നാണ് വിവരം