Connect with us

Kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പിന്‍വലിച്ചു; രണ്ടുദിവസം ചൂട് കൂടും

ഇന്ന് രാവിലെ പുനലൂരിലാണ് സംസ്ഥാനത്തെ ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്.

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകള്‍ പൂര്‍ണമായും പിന്‍വലിച്ചു. നിലവില്‍ ഒരു ജില്ലയിലും മഴയ്ക്ക് സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ അടുത്ത രണ്ടുദിവസം സാധാരണയേക്കാള്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്.

ഇന്ന് രാവിലെ പുനലൂരിലാണ് സംസ്ഥാനത്തെ ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. 35.2 ഡിഗ്രി സെല്‍ഷ്യസായിരുന്നു പുനലൂരിലെ താപനില. പാലക്കാട് ജില്ലയിലും താപനില 35 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തി.

കനത്ത ചൂടിനും ഉഷ്ണതരംഗത്തിനുമുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ പകല്‍ സമയത്ത് പുറത്തിറങ്ങുന്നവര്‍ മുന്‍കരുതല്‍ സ്വീകരിക്കണം.

അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാനും കുടയും സണ്‍ഗ്ലാസും ഉപയോഗിക്കാനും അധികൃതര്‍ നിര്‍ദേശിച്ചു. ദാഹം തോന്നിയില്ലെങ്കിലും ആവശ്യത്തിന് വെള്ളം കുടിച്ച് ശരീരത്തില്‍ നിര്‍ജലീകരണം ഉണ്ടാകുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

Content Highlights: The India Meteorological Department has completely withdrawn rain warnings across Kerala with no rainfall expected in any district. Temperatures are predicted to rise by 3 to 4 degrees Celsius above normal in isolated areas. State Disaster Management Authority issued a high alert warning public against heatstroke and dehydration.

---- facebook comment plugin here -----

Latest