Connect with us

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കണ്ണൂര്‍, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. കണ്ണൂര്‍, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ അഞ്ചു ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. മലപ്പുറം, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട്.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

Content Highlights: The India Meteorological Department predicted isolated heavy rainfall across Kerala over the next five days. A yellow alert was declared today for Kannur, Wayanad, Idukki, and Pathanamthitta districts. Tomorrow, Malappuram, Ernakulam, Idukki, Kottayam, and Pathanamthitta will be under yellow alert as rainfall between 64.5 mm and 115.5 mm is expected.

---- facebook comment plugin here -----

Latest