Kerala
മുഖ്യമന്ത്രി ചർച്ച; തീരുമാനം ഇന്നുണ്ടായേക്കുമെന്ന് സൂചന
കെ സി വേണുഗോപാല്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നീ നേതാക്കളെ കേന്ദ്രീകരിച്ചു തന്നെയാണ് അവസാനവട്ട ചര്‍ച്ചകള്‍.
ന്യൂഡല്‍ഹി| കേരള മുഖ്യമന്ത്രി ആരാകും എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടായേക്കുമെന്ന് സൂചന. ഇന്നലെ രാഹുല്‍ ഗാന്ധി കേരളത്തിലെ മുതിര്‍ന്ന നേതാക്കളുടെയും കെ പി സി സി ഭാരവാഹികളുടെയും അഭിപ്രായം കേട്ടിരുന്നു. രാഹുല്‍ഗാന്ധി മല്ലികാര്‍ജുന്‍ ഖര്‍ഗെ ചര്‍ച്ചകള്‍ക്ക് ശേഷം സോണിയ ഗാന്ധിയുടെ അഭിപ്രായം കൂടി തേടി ഇന്നുതന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
അതേ സമയം ഇനിയും തീരുമാനം നീട്ടരുതെന്ന് ഡല്‍ഹിയില്‍ സോണിയാ ഗാന്ധിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും ഇന്നലെയും തീരുമാനമാകാത്തത് പ്രവര്‍ത്തകരേയും നേതാക്കളേയും പൊതുജനങ്ങളേയും നിരാശപ്പെടുത്തുന്നുണ്ട്.
കെ സി വേണുഗോപാല്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നീ നേതാക്കളെ കേന്ദ്രീകരിച്ചു തന്നെയാണ് അവസാനവട്ട ചര്‍ച്ചകള്‍. കൂടിക്കാഴ്ച തൃപ്തികരമെന്നും എ ഐസി സിക്ക് മുന്നില്‍ നിലപാട് അറിയിച്ചെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മുതിര്‍ന്ന നേതാക്കള്‍ മാധ്യമങ്ങളോട് ഇന്നലെ പ്രതികരിച്ചു.
Content Highlights:
The Congress High Command is expected to reach a final decision on the next Kerala Chief Minister today. Rahul Gandhi and Mallikarjun Kharge will hold final discussions with Sonia Gandhi following talks with senior state leaders. While names like K C Venugopal, V D Satheesan, and Ramesh Chennithala are being considered, leaders have urged the High Command to avoid further delays in the announcement.







