Malappuram
വിലക്കയറ്റം; ജനങ്ങളുടെ ദുരിതമകറ്റാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണം: കേരള മുസ്ലിം ജമാഅത്ത്
ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള ആശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയും പാഴ്ച്ചെലവുകളും ഭക്ഷ്യവസ്തുക്കളുടെ ധൂര്‍ത്തും അവസാനിപ്പിച്ചും ശക്തമായ നീക്കങ്ങള്‍ നടത്തണം.
മലപ്പുറം | അരിയുള്‍പ്പെടെയുള്ള ഭക്ഷ്യ, ഭക്ഷ്യേതര ഉത്പന്നങ്ങളുടെ വിലവര്‍ധനമൂലം ദുരിതം പേറുന്ന സാധാരണ മനുഷ്യരുടെ പ്രയാസങ്ങള്‍ക്ക് ആശ്വാസമേകാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ സെന്‍ട്രല്‍ ക്യാബിനറ്റ് അധികൃതരോട് ആവശ്യപ്പെട്ടു. രണ്ടു വര്‍ഷത്തെ ഏറ്റവും വലിയ വിലക്കയറ്റമാണ് പൊതു മേഖലയില്‍ സംജാതമായിരിക്കുന്നത്. കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി വരുന്ന ‘സൂപ്പര്‍ എല്‍നിനോ’ കാര്‍ഷിക മേഖലയെ ഗുരുതരമായി ബാധിക്കുന്നതിനാല്‍ പൂര്‍ണമായും ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ വിഷമാവസ്ഥ മുന്നില്‍ കണ്ട് സത്വര പരിഹാര പദ്ധതി ആവിഷ്ക്കരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള ആശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയും പാഴ്ച്ചെലവുകളും ഭക്ഷ്യവസ്തുക്കളുടെ ധൂര്‍ത്തും അവസാനിപ്പിച്ചും ശക്തമായ നീക്കങ്ങള്‍ നടത്തണം.
എഥനോളിനായി അരിയുള്പ്പെടെയുള ഭക്ഷ്യവസ്തുക്കളുടെ അമിതോപയോഗം ആശങ്കാജനകമാണ്. ഇതിന് അറുതി വരുത്താനും സര്‍ക്കാരുകള്‍ തമ്മില്‍ യോജിച്ച് പ്രവര്ത്തിക്കണണമെന്നും ക്യാബിനറ്റ് ആവശ്യപ്പെട്ടു.
ഇബ്റാഹീം ബാഖവി മേല്‍മുറി, വടശ്ശേരി ഹസന് മുസ്ലിയാര്, കെ പി ജമാല്‍ കരുളായി, സയ്യിദ് കെ കെ എസ് ഫൈസി പെരിന്തല്‍മണ്ണ, അബ്ദുറശീദ് സഖാഫി പത്തപ്പിരിയം, ശാഫി വെങ്ങാട്, സൈനുദ്ധീന്‍ സഖാഫി ഇരുമ്പുഴി, മുഷ്താഖ് സഖാഫി, ടി എം ശുഹൈബ് ആനക്കയം, അസീസ് ഹാജി പുളിക്കല്‍, സൈദലവി ഹിഷാമി പുളിക്കല്‍, അലവി കുട്ടി ഫൈസി എടക്കര, കെ ടി ത്വാഹിര്‍ സഖാഫി, ഹംസ സഖാഫി മാമ്പറ്റ, എ സി കെ പാങ്ങ്, അസീസ് സഖാഫി എലമ്പ്ര, പി സുബൈര്‍ കോഡൂര്‍, സി എം മൗലവി പങ്കെടുത്തു.
Content Highlights: Kerala Muslim Jamaat Central Cabinet has raised serious concerns over the escalating price hike affecting common people. The leadership urged both Central and State governments to intervene immediately to control inflation. Effective market regulation is needed to relieve public hardship.




