Connect with us

Malappuram

കേരള മുസ്‍ലിം ജമാഅത്ത് സാരഥി സംഗമങ്ങള്‍ സമാപിച്ചു

1209 യൂണിറ്റുകളില്‍ നിന്നായി 3627 പ്രതിനിധികളും 147 സര്‍ക്കിളിലെ 1029 ഭാരവാഹികളും സോണ്‍ പ്രവര്‍ത്തക സമിതിയംഗങ്ങളായ 630 പേരുമുള്‍പ്പെടെ 5286 സാരഥികളാണ് സംഗമങ്ങളില്‍ പങ്കെടുത്തത്.

Published

|

Last Updated

മലപ്പുറം | പ്രവര്‍ത്തക കരുത്തിന്റെ ആത്മബലത്തില്‍ പുതുകാല ചുവട്കള്‍ക്ക് ജില്ലാ ആസ്ഥാനമായ വാദിസലാമിനെ സജ്ജമാക്കി നവീകരിക്കാനുള്ള ഉജ്ജ്വല മുന്നേറ്റം സാധ്യമാക്കി 21 സോണുകളിലായി നടന്ന സാരഥി സംഗമങ്ങള്‍ക്ക് സമാപനമായി. 1209 യൂണിറ്റുകളില്‍ നിന്നായി 3627 പ്രതിനിധികളും 147 സര്‍ക്കിളിലെ 1029 ഭാരവാഹികളും സോണ്‍ പ്രവര്‍ത്തക സമിതിയംഗങ്ങളായ 630 പേരുമുള്‍പ്പെടെ 5286 സാരഥികളാണ് സംഗമങ്ങളില്‍ പങ്കെടുത്തത്.

വാദിസലാം നവീകരണത്തിനായി 21 സോണ്‍ കേന്ദ്രങ്ങളിലും ആവേശകരമായ ധനസമാഹരണത്തിനാണ് തുടക്കം കുറിച്ചത്. മെയ് 30 നുള്ളില്‍ മുഴുവന്‍ പ്രവര്‍ത്തകരുടെയും സഹകാരികളുടെയും വിഹിതം സ്വീകരിക്കാനുള്ള ഉരുപ്പടികളും മറ്റു റിക്കാര്‍ഡുകളും സംഗമത്തില്‍ വിതരണം ചെയ്തു. നിശ്ചിത സമയത്തിനകം പദ്ധതി പൂര്‍ത്തീകരണത്തിനായി 21 ന് സോണുകളിലും  പ്രത്യേകം കോ ഓഡിനേറ്റര്‍മാരെ നിയമിച്ചു.

വടശ്ശേരി ഹസന്‍ മുസ്‍ലിയാര്‍ ചെയര്‍മാനും കെ പി ജമാല്‍ കണ്‍വീനറുമായ സമിതിയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Latest