Connect with us

Kerala

കേരളം ചുട്ടുപൊള്ളുന്നു; 11 ജില്ലകളില്‍ മഞ്ഞ ജാഗ്രത

ശനിയാഴ്ച വരെയാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കടുത്ത ചൂടിന് ശമനമില്ല. ഇന്നും താപനില ഉയര്‍ന്നുതന്നെയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 11 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച വരെയാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്.

തൃശൂരിലാണ് ഏറ്റവും കൂടുതല്‍ ചൂടുള്ളത്. ജില്ലയില്‍ ഇന്നലെ താപനില 40 ഡിഗ്രി പിന്നിട്ടിരുന്നു. വരും ദിവസങ്ങളിലും ഇത് കുറയാന്‍ സാധ്യതയില്ലെന്നാണ് സൂചന.

കൊല്ലം, പാലക്കാട് ജില്ലകളില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, പത്തനംതിട്ടയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയം, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയര്‍ന്നേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.