Kerala
രണ്ടുദിവസത്തെ കുതിപ്പിനു ശേഷം സ്വര്‍ണവില വീണ്ടും കുറഞ്ഞു
ഗ്രാമിന് 30 രൂപ കുറഞ്ഞ് 13,995 രൂപയായി
കൊച്ചി| സംസ്ഥാനത്ത് രണ്ടുദിവസത്തെ കുതിപ്പിനു ശേഷം സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 13,995 രൂപയായി. പവന് 240 രൂപ കുറഞ്ഞ് 1,11,960 രൂപയിലെത്തി.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത് ഇന്നലെയാണ്. ഇന്നലെ 640 രൂപയാണ് സ്വര്‍ണത്തിന് കൂടിയത്. ഇന്നലെ ഗ്രാമിന് 14,025 രൂപയും പവന്‍ 1,12,200 രൂപയുമായിരുന്നു വില.
ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.ഒരു വര്‍ഷം കൊണ്ട് ഒരു പവന് 42,400 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
Content Highlights:
Gold prices in Kerala have decreased following a two-day consecutive surge. The price dropped by 30 rupees per gram and 240 rupees per sovereign, bringing the current sovereign rate to 1,11,960 rupees. This comes after the market hit an all-time high yesterday, marking a significant annual increase in gold value.







