Connect with us

Kerala

ആരാകും മുഖ്യമന്ത്രി, അന്തിമ തീരുമാനം ഇന്നുണ്ടായേക്കും; രാഹുല്‍-ഖര്‍ഗെ കൂടിക്കാഴ്ച വൈകിട്ട്

രാഹുല്‍ ഗാന്ധി അല്‍പസമയത്തിനകം സോണിയാ ഗാന്ധിയുടെ വസതിയില്‍വച്ച് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

Published

|

Last Updated

ന്യൂഡല്‍ഹി| കേരള മുഖ്യമന്ത്രി ആരാകും എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടായേക്കുമെന്ന് സൂചന. വൈകിട്ട് അഞ്ചുമണിയോടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ശേഷം അന്തിമ തീരുമാനമുണ്ടാകും എന്നാണ് വിവരം. അടിയന്തര സാഹചര്യം കണക്കിലെടുത്ത് പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തിലാവും ഖര്‍ഗെ എത്തുക.

അതേസമയം, രാഹുല്‍ ഗാന്ധി അല്‍പസമയത്തിനകം സോണിയാ ഗാന്ധിയുടെ വസതിയില്‍വച്ച് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതില്‍ അസാധാരണമായി ഒരു കാലതാമസവും വന്നിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. അവസാനവാക്ക് എക്കാലത്തും ദേശീയ നേതൃത്വത്തിന്റേതാണ്. ദേശീയ നേതൃത്വത്തിന്റെ തീരുമാനം അപ്പാടെ അംഗീകരിക്കുന്നതാണ് പാര്‍ട്ടി നയം. ഘടകകക്ഷികളുടെ വിമര്‍ശനം അടക്കമുള്ള കാര്യങ്ങള്‍ പാര്‍ട്ടി പരിഗണിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

നേതൃത്വത്തെ കാണാന്‍ പോവുകയാണെന്നും ജനങ്ങളെ സന്തോഷിപ്പിക്കുന്ന തരത്തില്‍ മുന്നോട്ട് പോകുമെന്നും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി സി വിഷ്ണുനാഥ് പറഞ്ഞു. ജനാധിപത്യപരമായി തീരുമാനം എടുക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്. ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും കെ പി അനില്‍ കുമാറും വ്യക്തമാക്കി.

Content Highlights:
The Congress high command is expected to reach a final decision on the next Chief Minister of Kerala today in New Delhi. Congress President Mallikarjun Kharge is scheduled to hold a crucial meeting with Rahul Gandhi following discussions with Sonia Gandhi and other senior leaders. State leaders like Thiruvanchoor Radhakrishnan and PC Vishnunath emphasized that the national leadership’s decision will be final and aimed at ensuring public satisfaction and coalition harmony.

 

 

Latest