Connect with us

National

ഐ എസ് എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി; മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നു

ഒഡീഷ എഫ്‌സിയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി

Published

|

Last Updated

ഭൂവനേശ്വര്‍ |  ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു പരാജയം. ഒഡീഷ എഫ്‌സിയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി. ആദ്യ പകുതിയില്‍ ഒരു ഗോളിനു മുന്നില്‍നിന്നശേഷമാണ് കേരളം തോല്‍വി ഏറ്റുവാങ്ങിയത്. കേരളത്തിനായി 11-ാം മിനിറ്റില്‍ ദിമിത്രി ഡയമെന്റക്കോസാണ് ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിലായിരുന്നു ഒഡീഷയുടെ ഗോളുകള്‍. റോയ് കൃഷ്ണ ഒഡീഷക്കായി വല കുലുക്കിയത്.

 

തോല്‍വിയോടെ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നു. പട്ടികയില്‍ ഗോവ ഒന്നും ഒഡീഷ രണ്ടും സ്ഥാനത്താണ്. 13 മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്സിനു 26 പോയിന്റുകള്‍. ഗോവയാണ് 27 പോയിന്റുമായി ഒന്നാമത്. ഒഡിഷയ്ക്കും ഇത്രയും പോയിന്റുകള്‍. എന്നാല്‍ ഗോവയ്ക്ക് രണ്ട് മത്സരങ്ങള്‍ ശേഷിക്കുന്നു.

 

Latest