Kerala
ഇടമലക്കുടി ഗ്രാമപഞ്ചായത്തിന് 60 ലക്ഷം രൂപയുടെ പ്രത്യേക ധനസഹായം അനുവദിച്ചു
പഞ്ചായത്തിലെ ജീവനക്കാരുടെ ശമ്പളം, ജനപ്രതിനിധികളുടെ ഓണറേറിയം, ദൈനംദിന ഭരണച്ചെലവുകള്‍ എന്നിവയ്ക്കായി തുക ഉപയോഗിക്കാം.
തിരുവനന്തപുരം| സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന ഇടമലക്കുടി ഗ്രാമപഞ്ചായത്തിന് 60 ലക്ഷം രൂപയുടെ പ്രത്യേക ധനസഹായം അനുവദിച്ച് സര്‍ക്കാര്‍. കേരളത്തിലെ ഏക ഗോത്രവര്‍ഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയുടെ ഭരണപരമായ പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്നതിനാണ് സഹായം അനുവദിച്ചതെന്ന് മുഖ്യമന്ത്രി വി ഡി സതീശന് അറിയിച്ചു.
പഞ്ചായത്തിലെ ജീവനക്കാരുടെ ശമ്പളം, ജനപ്രതിനിധികളുടെ ഓണറേറിയം, ദൈനംദിന ഭരണച്ചെലവുകള്‍ എന്നിവയ്ക്കായി തുക ഉപയോഗിക്കാം. പഞ്ചായത്തിന്റെ വിദൂരമായ ഭൂമിശാസ്ത്രപരമായ സ്ഥിതിയും ജീവനക്കാര്‍ നേരിടുന്ന യാത്രാ-ജോലി പ്രയാസങ്ങളും പരിഗണിച്ചാണ് പ്രത്യേക സഹായം നല്കാന് തീരുമാനിച്ചത്.
ധനസഹായം ലഭ്യമാകുന്നതോടെ പഞ്ചായത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ സുഗമമാക്കാനും ജനങ്ങള്‍ക്ക് ലഭിക്കേണ്ട അവശ്യസേവനങ്ങള്‍ തടസ്സമില്ലാതെ ഉറപ്പാക്കാനും കഴിയുമെന്നാണ് പ്രതീക്ഷ. വിദൂര ഗോത്രമേഖലകളിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനും സര്‍ക്കാര്‍ തുടര്‍ന്നും നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
Content Highlights: Kerala has approved Rs 60 lakh in special financial aid for Edamalakkudy, the state’s only tribal grama panchayat. The funds will cover staff salaries, honorariums, and daily administrative expenses amid remote terrain challenges. The move aims to keep essential public services running smoothly.



