Connect with us

loka kerala sabha

കേരളത്തിന്റെ സാമ്പത്തിക അവസ്ഥ: സര്‍ക്കാര്‍ ധവളപത്രം ഇറക്കണം- വി ഡി സതീശന്‍

ലോക കേരള സഭ; പ്രതിപക്ഷത്തിനെതിരെ എം എ യൂസഫലി നടത്തിയ പരാമര്‍ശം ദൗര്‍ഭാഗ്യകരം

Published

|

Last Updated

തിരുവനന്തപുരം|  സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒരു പ്രവൃത്തിയും നടക്കുന്നില്ല. ശ്രീലങ്കക്ക് സമാനമായ സാമ്പത്തിക തകര്‍ച്ചയിലേക്ക് കേരളം പോയിക്കൊണ്ടിരിക്കുകയാണ്. ഈ ഒരു സാഹചര്യത്തില്‍ കേരളത്തിന്റെ സാമ്പത്തിക അവസ്ഥയക്കെുറിച്ച് സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്ന് സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ലോകകേരള സഭയില്‍ നിന്ന് യു ഡി എഫ് വിട്ടുനിന്നതിനെതിരെ പ്രവാസി വ്യവസായി എം എ യൂസഫലി നടത്തിയ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണ്. രാഷ്ട്രീയ കാരണങ്ങളാണ് യു ഡി എഫ് ലോക കേരള സഭയില്‍ പങ്കെടുക്കാതിരുന്നതെന്ന് അദ്ദേഹത്തെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുമായി വേദിപങ്കിടുന്നതിലുള്ള പ്രയാസം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. ഇതെല്ലാം അറിഞ്ഞിട്ടും അദ്ദേഹം ഭക്ഷണവും താമസവും പ്രവാസികള്‍ക്ക് നല്‍കുന്നതിനെ ഞങ്ങള്‍ എതിര്‍ത്തുവെന്ന് പറഞ്ഞത് നിരാശാജനകമാണ്.