Connect with us

National

കെസിആര്‍ സുഖം പ്രാപിച്ചു വരുന്നു; മെഡിക്കല്‍ ബുള്ളറ്റിന്‍

ചികിത്സയുടെ ഭാഗമായി നടക്കുന്നുണ്ട്. കെസിആര്‍ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

Published

|

Last Updated

ഹൈദരാബാദ്|വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു സുഖം പ്രാപിച്ച് വരുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍. ഹൈദരാബാദിലെ യശോദ ഹോസ്പിറ്റല്‍ അധികൃതരാണ് അദ്ദേഹത്തിന്റെ ആരോഗ്യവിവരം പുറത്തുവിട്ടത്. ശസ്ത്രക്രിയക്ക് ശേഷം റാവുവിന് വേദന കുറഞ്ഞിട്ടുണ്ട്. പൂര്‍ണ വിശ്രമത്തിലാണ്. ചികിത്സയുടെ ഭാഗമായി നടക്കുന്നുണ്ട്. കെസിആര്‍ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

വെള്ളിയാഴ്ചയാണ് ഫാം ഹൗസിലെ ശുചിമുറിയില്‍ കാല്‍വഴുതി വീണ് ചന്ദ്രശേഖര്‍ റാവുവിന് പരിക്കേറ്റത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീഴ്ചയില്‍ ഇടത് ഇടുപ്പിന് ഒടിവുള്ളതായി കണ്ടെത്തിയത്. ഇതോടെ ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.

 

 

---- facebook comment plugin here -----

Latest