Connect with us

Kerala

കാസര്‍ഗോഡ് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

ആന്ധ്രപ്രദേശ് കുര്‍ണ്ണൂല്‍ ജില്ലയിലെ അഡോണി റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് അന്വേഷണ സംഘം സലീമിനെ പിടികൂടിയത്.

Published

|

Last Updated

കാസര്‍ഗോഡ്|കാസര്‍ഗോഡ് കാഞ്ഞങ്ങാട് പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കര്‍ണ്ണാടക കുടക് നാപോക് സ്വദേശി സലീമി (35)നെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ ആന്ധ്രപ്രദേശ് കുര്‍ണ്ണൂല്‍ ജില്ലയിലെ അഡോണി റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് അന്വേഷണ സംഘം സലീമിനെ പിടികൂടിയത്. വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിയോടെ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ച ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഈ മാസം 15ന് പുലര്‍ച്ചെയാണ് പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു സ്വര്‍ണകമ്മല്‍ കവര്‍ന്നത്. തുടര്‍ന്ന് പ്രതി ഒളിവില്‍ പോയി. ഇയാള്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. ഇത് കാരണം പ്രതിയെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. ഇയാള്‍ ഒരു വര്‍ഷത്തിലധികമായി സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. കുടകില്‍ എത്തുമ്പോള്‍ മാതാവിന്റെയും കാഞ്ഞങ്ങാട്ട് ഭാര്യയുടെയും ഫോണുകളാണ് ഉപയോഗിച്ചിരുന്നത്.

നേരത്തെ കുടക്, മാണ്ഡ്യ, ഈശ്വരമംഗലം എന്നിവിടങ്ങളിലും കാസര്‍ഗോഡ് ജില്ലയിലെ വിവിധ പ്രദേശങ്ങളിലും അന്വേഷണ സംഘം പ്രതിക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ബാംഗ്ലൂരിലും ഗോവയിലും ഹോട്ടല്‍ ജോലി ചെയ്തിരുന്ന യുവാവ് അവിടേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് പരിശോധന ഊര്‍ജിതമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ആന്ധ്രയില്‍ നിന്നും പ്രതി മറ്റൊരാളുടെ ഫോണിന്‍ നിന്നും ഭാര്യയെ വിളിച്ചതാണ് കേസില്‍ വഴിത്തിരിവായത്. ഇതോടെ ലൊക്കേഷന്‍ മനസ്സിലാക്കിയ പോലീസ് ആന്ധ്രയിലെത്തി പ്രതിയെ പിടി കൂടുകയായിരുന്നു.

ഡി.ഐ ജി തോംസണ്‍ ജോസിന്റെയും ജില്ലാ പോലീസ് മേധാവി പി ബിജോയിയുടെയും മേല്‍നോട്ടത്തില്‍ മൂന്ന് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ 32 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഇടക്ക് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും പിന്നീട് നല്ല സ്വഭാവക്കാരനായി ജീവിക്കുകയും ചെയ്യുന്ന രീതിയാണ് പ്രതിയുടേതെന്ന് പോലീസ് പറയുന്നു. ബൈക്കില്‍ കറങ്ങി നടന്നാണ് പ്രതി കുറ്റകൃത്യം നടത്താറ്. മാല പിടിച്ചു പറിച്ച കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബൈക്കില്‍ കൊണ്ടുപോയി കാട്ടിലെത്തിച്ച് പീഡിപ്പിച്ചതിന് പോക്സോ കേസിലും ഇയാള്‍ പ്രതിയാണ്. ഇതില്‍ മൂന്ന് മാസം റിമാന്റിലായിരുന്നു.

 

 

 

 

Latest