Connect with us

National

കരൂര്‍ ദുരന്തം: നടന്‍ വിജയ്‌ക്കെതിരെ കേസെടുക്കുന്നത് തെറ്റായ കീഴ്‌വഴക്കം ആകുമെന്ന് സ്റ്റാലിന്‍

വിജയ്‌ക്കെതിരെ കേസെടുത്താല്‍ ബിജെപി അവസരം മുതലാക്കും.

Published

|

Last Updated

ചെന്നൈ|കരൂര്‍ ദുരന്തത്തില്‍ ടിവികെ നേതാവും നടനുമായ വിജയിയെ പ്രതി ആക്കാത്തത് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നിര്‍ദേശപ്രകാരമെന്ന് സൂചന. വിജയ്‌ക്കെതിരെ കേസെടുക്കുന്നത് തെറ്റായ കീഴ്‌വഴക്കം ആകും. ബിജെപി അവസരം മുതലാക്കുമെന്നുമാണ് സ്റ്റാലിന്റെ നിലപാട്. കരൂര്‍ ദുരന്തത്തില്‍ ടിവികെ നേതാക്കള്‍ അറസ്റ്റിലായിരുന്നുവെങ്കിലും വിജയ്‌യെ പ്രതിസ്ഥാനത്ത് നിര്‍ത്തി മുന്നോട്ട് പോവുന്ന നിലപാടാണ് തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. കരൂര്‍ ദുരന്തത്തില്‍ 41 പേരാണ് മരണപ്പെട്ടത്.

അതേസമയം, കരൂര്‍ ദുരന്തത്തില്‍ രാഷ്ട്രീയ പോര് മുറുകുന്നതിനിടെ പൊതുയോഗത്തിന് അനുമതി നല്‍കി ടിവികെയ്ക്ക് മുന്നില്‍ വച്ച ഉപാധികള്‍ പുറത്തുവിട്ട് ജില്ലാ പോലീസ് വൃത്തങ്ങള്‍. റോഡ് ഷോ പാടില്ല, ഗതാഗതം സാധാരണ നിലയില്‍ ഉറപ്പാക്കാനായി പോലീസ് നല്‍കുന്ന എല്ലാ നിര്‍ദേശങ്ങളും അനുസരിക്കണം, ആംബുലന്‍സുകളുടെ വഴി തടയരുത്, പ്രവര്‍ത്തകര്‍ റോഡിലെ ഡിവൈഡറില്‍ കയറി നില്‍ക്കരുത് എന്നിവയാണ് പ്രധാന ഉപധികള്‍. എന്നാല്‍ പകുതിയോളം ഉപാധികള്‍ ടിവികെ പാലിച്ചില്ലെന്നും പോലീസ് പറയുന്നു.

 

 

---- facebook comment plugin here -----

Latest