Malappuram
'ദി നെക്സ്റ്റ്': കര്‍ണാടക എസ് വൈ എസ് ത്രിദിന നേതൃത്വ പരിശീലന ക്യാമ്പിന് മഅ്ദിനില്‍ നാളെ തുടക്കം
ഒക്ടോബര്‍ 16 മുതല്‍ 18 വരെ മലപ്പുറം മഅ്ദിന്‍ എജ്യുപാര്‍ക്ക് ക്യാമ്പസില്‍.
'ദി നെക്സ്റ്റ്' ക്യാമ്പില്‍ ഉയര്‍ത്താനുള്ള പതാക കര്‍ണാടക ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് സൈനുല്‍ ഉലമാ മാണി ഉസ്താദ് സംസ്ഥാന എസ് വൈ എസ് നേതാക്കള്‍ക്ക് കൈമാറുന്നു.
മലപ്പുറം | കര്‍ണാടക സംസ്ഥാന സുന്നി യുവജന സംഘം സംഘടിപ്പിക്കുന്ന ‘ദി നെക്സ്റ്റ്’ സമഗ്ര നേതൃത്വ പരിശീലന ക്യാമ്പ് ഒക്ടോബര്‍ 16 മുതല്‍ 18 വരെ മലപ്പുറം മഅ്ദിന്‍ എജ്യുപാര്‍ക്ക് ക്യാമ്പസില്‍ നടക്കും.
നാളെ വൈകിട്ട് ആറിന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ബദ്റുസ്സാദാത്ത് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും.
ശനിയാഴ്ച നടക്കുന്ന ആത്മീയ മജ്ലിസിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്ലിയാര് നേതൃത്വം നല്‍കും. ഞായറാഴ്ച വൈകിട്ട് ഏഴിന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി സുല്‍ത്താനുല്‍ ഉലമ കാന്തപുരം ഉസ്താദ് സമാപന പ്രഭാഷണം നടത്തും.
Content Highlights:
The three-day leadership training camp titled ‘The Next’ organized by Karnataka SYS is set to begin tomorrow at Madin Academy. The event brings together youth leaders and delegates from various regions for intensive sessions. Prominent scholars and organization leaders will lead the academic and motivational programs.






