Connect with us

Kerala

കരിപ്പൂര്‍ സ്വര്‍ണ കവര്‍ച്ച; അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍

കണ്ണൂര്‍ പയ്യന്നൂരിനടുത്ത് പെരിങ്ങോമില്‍ വെച്ചാണ് അര്‍ജുന്‍ പിടിയിലായത്. പ്രതിയെ മലപ്പുറം കൊണ്ടോട്ടി സ്‌റ്റേഷനിലെത്തിച്ചു.

Published

|

Last Updated

കണ്ണൂര്‍ | നിരവധി സ്വര്‍ണക്കടത്തു കേസുകളിലെ പ്രതി അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. കണ്ണൂര്‍ പയ്യന്നൂരിനടുത്ത് പെരിങ്ങോമില്‍ വെച്ചാണ് അര്‍ജുന്‍ പിടിയിലായത്. പ്രതിയെ മലപ്പുറം കൊണ്ടോട്ടി സ്റ്റേഷനിലെത്തിച്ചു. ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ടുപേരും അറസ്റ്റിലായിട്ടുണ്ട്. അഴീക്കോട് സ്വദേശി പ്രണവ്, കണിച്ചേരി സനൂജ് എന്നിവരാണ് അറസ്റ്റിലായത്.

നിലവില്‍ കരിപ്പൂര്‍ സ്വര്‍ണ കവര്‍ച്ചാ കേസിലാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. കാരിയറുടെ ഒത്താശയില്‍ കടത്തുകാരെ വെട്ടിച്ച് സ്വര്‍ണം കൊള്ളയടിച്ചെന്നാണ് കേസ്. രാമനാട്ടുകര അപകട മരണവുമായി ബന്ധപ്പെട്ട കേസിലും അര്‍ജുന്‍ ആയങ്കി പ്രതിയാകും. മറ്റ് സ്വര്‍ണ കവര്‍ച്ചാ കേസുകളില്‍ അര്‍ജുനെതിരെ അന്വേഷണം നടന്നുവരികയാണ്.