Connect with us

Kerala

സൈത്തൂന്‍ അക്കാദമിയില്‍ കാന്തപുരത്തിന്റെ ആത്മകഥ സിലബസിന്റെ ഭാഗമാക്കും

വിദ്യാര്‍ഥികളില്‍ സേവന മനസ്സും ആത്മാര്‍പ്പണവും വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാന്തപുരം ഉസ്താദിന്റെ ആത്മകഥ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നത്

Published

|

Last Updated

തിരുവനന്തപുരം |  തിരുവനന്തപുരം ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന സൈത്തൂന്‍ അക്കാദമിയിലെ ഹയര്‍ സെക്കന്‍ഡറി, ബിരുദ പഠന സിലബസുകളില്‍ കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാരുടെ ആത്മകഥയായ ‘വിശ്വാസപൂര്‍വം’ ഉള്‍പ്പെടുത്തും. വിദ്യാര്‍ഥികളില്‍ സേവന മനസ്സും ആത്മാര്‍പ്പണവും വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാന്തപുരം ഉസ്താദിന്റെ ആത്മകഥ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നത്

എസ് എസ് എല്‍ സി, പ്ലസ് ടു എന്നിവക്ക് ശേഷം മതപഠനത്തോടൊപ്പം സിവില്‍ സര്‍വീസ് കേന്ദ്രീകൃതമായി വിദ്യാഭ്യാസം നല്‍കുന്ന സ്ഥാപനമാണ് സൈത്തൂന്‍ അക്കാദമി. തിരുവനന്തപുരത്തെ പ്രശസ്ത സിവില്‍ സര്‍വീസ് കോച്ചിംഗ് സെന്ററുകളിലാണ് വിദ്യാര്‍ഥികള്‍ക്ക് സിവില്‍ സര്‍വീസ് പരിശീലനത്തിന് തീര്‍ത്തും സൗജന്യമായി സൗകര്യങ്ങളൊരുക്കിയിക്കുന്നത്. സിവില്‍ സര്‍വീസ് പരീക്ഷ പാസ്സായി സമൂഹത്തിലിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് കാന്തപുരം ഉസ്താദ് മാതൃകയാണെന്നും വിദ്യാര്‍ഥികളില്‍ ഇത്തരം മഹാന്മാരെക്കുറിച്ചുള്ള അറിവും അവബോധവും വന്‍ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നും അതിനാലാണ് പാഠ്യപദ്ധതിയുടെ ഭാഗമായി ഈ പുസ്തകം ഉള്‍ക്കൊള്ളിച്ചതെന്നും സൈത്തൂന്‍ അക്കാദമി’ ജനറല്‍ സെക്രട്ടറി സൈഫുദ്ദീന്‍ ഹാജിയും ഡയറക്ടര്‍ സിദ്ദീഖ് സഖാഫി നേമവും പറഞ്ഞു.

പുസ്തകത്തില്‍ പരമര്‍ശിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക, പരമര്‍ശിക്കപ്പെട്ട വ്യക്തികളെ സന്ദര്‍ശിക്കുക, മരണപ്പെട്ടവരുടെ ഖബ്റുകള്‍ സന്ദര്‍ശിക്കുക എന്നിവ കൂടി പാഠ്യേതര പദ്ധതിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൈത്തൂന്‍ അക്കാദമിയുടെ ക്ലാസുകള്‍ അടുത്ത മാസം അഞ്ചിനാണ് ആരംഭിക്കുക. ബിരുദ പഠനം കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത മാസം പതിനേഴിനു സിവില്‍ സര്‍വീസിന്റെ തീവ്ര പരിശീലനവും ആരംഭിക്കും.

 

Latest