Connect with us

Kerala

മറ്റൊരാളുമായി ബന്ധമെന്നു സംശയം; കണ്ണൂരില്‍ അസം സ്വദേശി ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നു

ചിറ്റാരിപ്പറമ്പില്‍ താമസിക്കുന്ന അസം സ്വദേശി റഫീജുല്‍ ആണ് ഇന്നലെ രാത്രി ഭാര്യ സജിദ ഖാത്തൂനെ കൊലപ്പെടുത്തിയത്

Published

|

Last Updated

കണ്ണൂര്‍ | ഇതര സംസ്ഥാന തൊഴിലാളി ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ചിറ്റാരിപ്പറമ്പില്‍ താമസിക്കുന്ന അസം സ്വദേശി റഫീജുല്‍ ആണ് ഇന്നലെ രാത്രി ഭാര്യ സജിദ ഖാത്തൂനെ കൊലപ്പെടുത്തിയത്. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിനു ലഭിച്ച പ്രാഥമിക വിവരം.

കൊലപാതകത്തിന് പിന്നാലെ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ പ്രതി കണ്ണവം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

Content Highlights: An Assam native named Rafijul murdered his wife Sajida Khatun at Chittariparamba in Kannur over suspicions of an extramarital affair. Following the late-night incident, the accused surrendered at the Kannavom police station. Police have registered a case and initiated a detailed investigation.

 

Latest