Connect with us

Kerala

ഇരിക്കൂര്‍ സ്വദേശിയായ വ്യാപാരി വീരാജ്‌പേട്ടയില്‍ കുഴഞ്ഞുവീണു മരിച്ചു

കട തുറന്ന് മണിക്കൂറുകള്‍ക്കകം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കടയ്ക്കുള്ളില്‍ തന്നെ കുഴഞ്ഞുവീണ് മരണം സംഭവിക്കുകയുമായിരുന്നു.

Published

|

Last Updated

കണ്ണൂര്‍|കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശിയായ പലചരക്ക് വ്യാപാരി കര്‍ണാടകയിലെ കുടക് വീരാജ്‌പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തില്‍ കുഴഞ്ഞുവീണു മരിച്ചു. ഇരിക്കൂര്‍ വയക്കാട് സ്വദേശിയായ പള്ളിപ്പാത്ത് അബ്ദുറഹ്മാന്‍ ആണ് മരണപ്പെട്ടത്. 48 വയസ്സായിരുന്നു. അബ്ദുറഹ്മാന്റെ വീരാജ്‌പേട്ട നാപ്പോക്കിലെ പലചരക്ക് കടയിലാണ് സംഭവം.

രാവിലെ കട തുറന്ന് ഏകദേശം രണ്ട് മണിക്കൂറുകള്‍ കഴിഞ്ഞതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കടയ്ക്കുള്ളില്‍ തന്നെ കുഴഞ്ഞുവീണ് മരണം സംഭവിക്കുകയുമായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇരിക്കൂര്‍ വയക്കാട് പൈസായിലെ മുബാറക്ക് ജുമാ മസ്ജിദിന് സമീപത്തെ കെ കെ ഹൗസില്‍ പരേതനായ സി എച്ച് ഇബ്രാഹിമിന്റെയും പള്ളിപ്പാത്ത് കുഞ്ഞാമിയുടെയും മകനാണ് അബ്ദുറഹ്മാന്‍. ഭാര്യ: കിണാക്കൂല്‍ കുന്നുംപുറത്ത് സൈബുന്നിസ. മക്കള്‍: ഫാത്തിമത്ത് സന സഫ്വാന (വിദ്യാര്‍ത്ഥിനി, തളിപ്പറമ്പ് സര്‍ സയ്യിദ് കോളജ്), മിന്‍ഹ, നൂറാശിഫ (ഇരുവരും ഇരിക്കൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വീരാജ്‌പേട്ടയിലെ മലയാളി കൂട്ടായ്മകളുടെ സഹകരണത്തോടെ പുരോഗമിക്കുകയാണ്.

Content Highlights:
An Irikkur native identified as Abdul Rahman collapsed and died at his grocery shop in Virajpet, Coorg. The forty-eight-year-old merchant experienced sudden chest discomfort before losing consciousness. Local expatriate groups are currently coordinating efforts to transport his body back home.

 

---- facebook comment plugin here -----

Latest