Connect with us

Kerala

ബൈക്കിടിച്ച് 80ശതമാനത്തോളം വൈകല്യം സംഭവിച്ചു; മലപ്പുറം സ്വദേശിക്ക് 1.05 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

വഴിയരികിലൂടെ നടന്നുപോകുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ മോട്ടോര്‍ സൈക്കിള്‍ മുബഷിറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു

Published

|

Last Updated

മലപ്പുറം |  വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് 80 ശതമാനത്തോളം ശാരീരിക-മാനസിക വൈകല്യം സംഭവിച്ച യുവാവിന് ഒരു കോടി അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. കിഴിശ്ശേരി തവനൂര്‍ ഒന്നാംമൈല്‍ സ്വദേശി കിണറ്റിങ്ങല്‍ വീട്ടില്‍ മുബഷിറിനാണ് മഞ്ചേരി മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്.

അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഇന്‍ഷ്വറന്‍സ് പങ്കാളികളായ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വുറന്‍സ് കമ്പനിയാണ് കോടതി വിധിച്ച ഈ തുക മുബഷിറിന് നല്‍കേണ്ടത്.2021 നവംബര്‍ മൂന്നിനായിരുന്നു കേസിനാസ്പദമായ അപകടം നടന്നത്. വഴിയരികിലൂടെ നടന്നുപോകുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ മോട്ടോര്‍ സൈക്കിള്‍ മുബഷിറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുബഷിറിന്റെ തലയോട്ടിക്ക് ഗുരുതരമായി പൊട്ടലേറ്റു.അപകടത്തെ തുടര്‍ന്ന് ഏറെക്കാലം ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലും വാര്‍ഡിലുമായി ഇദ്ദേഹം ചികിത്സയിലായിരുന്നു. നിരവധി സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കിയെങ്കിലും മുബഷിറിന് തന്റെ പൂര്‍ണ ആരോഗ്യസ്ഥിതി വീണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല

Content Highlights: The Manjeri MACT has awarded a compensation of Rs 1.05 crore to Mubashir, a Malappuram native who suffered 80 percent disability in a 2021 road accident. United India Insurance Company is ordered to pay the amount. The victim sustained critical skull injuries after being hit by a motorcycle.

 

---- facebook comment plugin here -----

Latest