Connect with us

National

കരഞ്ഞാല്‍ വാഷിങ്‌മെഷിനിലിടും, ടോയ്‌ലറ്റിലെ ജെറ്റ് സ്‌പ്രേ വായിലേക്ക് ചീറ്റിക്കും; കുരുന്നുകളോട് ക്രൂരത കാട്ടിയ ഡെ കെയര്‍ സെന്ററിലെ രണ്ട് ആയമാര്‍ അറസ്റ്റില്‍

ഐടി കമ്പനിയിലെ ജീവനക്കാര്‍ ജോലിസമയത്ത് തങ്ങളുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ ഏല്‍പ്പിക്കുന്ന ഡേ കെയറിലാണ് നടുക്കുന്ന സംഭവം.

Published

|

Last Updated

ബംഗളൂരു |  ബംഗളൂരു ഡേ കെയര്‍ സെന്ററില്‍ പിഞ്ചുകുഞ്ഞുങ്ങളോട് ക്രൂരത കാട്ടിയ സംഭവത്തില്‍ രണ്ട് ആയമാര പോലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ മറ്റ് മൂന്ന് പേര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തില്‍ അഞ്ചു പേര്‍ക്കുമെതിരേ പോലീസ് കേസെടുത്തിരുന്നു.

ബംഗളൂരുവിലെ എച്ച്എഎല്‍ കാമ്പസിലുള്ള കേപ്ജെമിനി ഐടി കമ്പനിക്കുള്ളിലെ ഡേ കെയറിലെ ആയമാര്‍ക്കെതിരെയാണ് നടപടി. ഇവര്‍ പിഞ്ചുകുഞ്ഞുങ്ങളെ ശാരീരികമായി പീഡിപ്പിച്ച സംഭവത്തിലാണ് കേസ്.

രണ്ട് വയസ് മാത്രം പ്രായമുള്ള കുട്ടികള്‍ പോലും കഞ്ഞാല്‍ ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീന്റെ ഉള്ളില്‍ ഇരുത്തുകയും വാഷ് റൂമിനുള്ളില്‍ പൂട്ടിയിടുകയും ചെയ്തു. കുട്ടികള്‍ കരഞ്ഞപ്പോള്‍ ടോയ്‌ലറ്റിലെ ജെറ്റ് സ്‌പ്രേ വായിലേക്ക് വെള്ളം ചീറ്റിച്ചു. ആയമാരുടെ ക്രൂരതയുടെ ദൃശ്യങ്ങള്‍ വാട്‌സാപ്പിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

ഐടി കമ്പനിയിലെ ജീവനക്കാര്‍ ജോലിസമയത്ത് തങ്ങളുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ ഏല്‍പ്പിക്കുന്ന ഡേ കെയറിലാണ് നടുക്കുന്ന സംഭവം. കുട്ടികള്‍ കരയുകയോ ബഹളംവെക്കുകയോ ചെയ്യുമ്പോഴാണ് ജീവനക്കാര്‍ ഇത്തരത്തില്‍ ക്രൂരത കാട്ടിയിരുന്നതെന്ന് പോലീസ് അറിയിച്ചു.വനിതാ ജീവനക്കാരുടെ പേരില്‍ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ ബാലവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.

Content Highlights: Two daycare maids were arrested in Bengaluru for brutally torturing toddlers inside an IT company campus. The accused locked two-year-olds in washing machines and sprayed water into their mouths when they cried. Police registered a case under the Juvenile Justice Act and are searching for three others.

 

---- facebook comment plugin here -----

Latest