Connect with us

k swift bus

കെ സ്വിഫ്റ്റ് ബസിടിച്ച് തമിഴ്‌നാട് സ്വദേശി മരിച്ചു

തൃശൂരില്‍ കുന്നംകുളത്താണ് അപകടം.

Published

|

Last Updated

തൃശൂര്‍ | കെ എസ് ആർ ടി സിയുടെ പുതിയ കമ്പനിയായ കെ സ്വിഫ്റ്റ് ബസിടിച്ച് കാല്‍നടയാത്രക്കാരനായ തമിഴ്‌നാട് സ്വദേശി മരിച്ചു. തൃശൂരില്‍ കുന്നംകുളത്താണ് അപകടം. തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ബസാണ് പുലര്‍ച്ചെ അഞ്ചരയോടെ അപകടത്തില്‍പെട്ടത്.

തമിഴ്‌നാട് സ്വദേശി കള്ളക്കുറിച്ചി സ്വദേശി പരസ്വാമി (55) ആണ് മരിച്ചത്. ചായ വാങ്ങുന്നതിനായി റോഡ് മുറിച്ച് കടക്കുമ്പോഴാണ് ബസിടിച്ചത്. ബസ് അമിത വേഗതയിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

---- facebook comment plugin here -----

Latest