o r kelu
കെ രാധാകൃഷ്ണനു പകരം ഒ ആര്‍ കേളു മന്ത്രി
ദേവസ്വം വകുപ്പ് വി എന്‍ വാസവനും പാര്‍ലിമെന്ററി കാര്യം എം ബി രാജേഷനിനും നല്‍കും

തിരുവനന്തപുരം | മന്ത്രി കെ രാധാകൃഷ്ണനു പകരം മാനന്തവാടി എം എല്‍ എ ഒ ആര്‍ കേളു മന്ത്രിയാവും. സി പി എം സംസ്ഥാന സെക്രട്ടറിയറ്റിലാണ് തീരുമാനം. പട്ടികജാതി ക്ഷേമ വകുപ്പാണ് ഒ ആര്‍ കേളുവിനു ലഭിക്കുക.
സി പി എം സംസ്ഥാന കമ്മിറ്റി അംഗവും ആദിവാസി ക്ഷേമസമിതി നേതാവുമാണ് കേളു. പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുളള സി പി എമ്മിന്റെ ആദ്യത്തെ മന്ത്രിയായിരിക്കും അദ്ദേഹം. ഇതോടെ വയനാടിന് മന്ത്രിസഭയില്‍ പ്രാതിനിധ്യവും ലഭിച്ചു.
ദേവസ്വം വകുപ്പ് വി എന്‍ വാസവനും പാര്‍ലിമെന്ററി കാര്യം എം ബി രാജേഷനിനും നല്‍കും. വയനാട് ജില്ലയില്‍നിന്ന് സി പി എം സംസ്ഥാന സമിതിയിലെത്തിയ ആദ്യ പട്ടികവര്‍ഗ നേതാവാണ് ഒ ആര്‍ കേളു. കുറിച്യ സമുദായക്കാരനായ കേളു പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്ക ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയുടെ ചെയര്‍മാന്‍ കൂടിയാണ്. രണ്ടു പതിറ്റാണ്ടിലേറെയായി ജനപ്രതിനിധിയെന്ന നിലയില്‍ കേളു സജീവ സാന്നിധ്യമാണ്. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ഇടയൂര്‍ക്കുന്ന് വാര്‍ഡില്‍നിന്ന് 2000ല്‍ ഗ്രാമപഞ്ചായത്ത് അംഗമായാണ് തുടക്കം.
തുടര്‍ന്ന് 2005ലും 2010ലുമായി 10 വര്‍ഷം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി. പിന്നീട് 2015ല്‍ തിരുനെല്ലി ഡിവിഷനില്‍നിന്നു മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, കോണ്‍ഗ്രസ് മന്ത്രിയായിരുന്ന പി കെ ജയലക്ഷ്മിയെ തോല്‍പിച്ച് മാനന്തവാടി നിയോജക മണ്ഡലം എംഎല്‍എയായി. 2021ലും വിജയം ആവര്‍ത്തിച്ചു.