Connect with us

vigilance enquiry

മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴല്‍ നാടന്റെ ഹരജിയില്‍ വിധി ഇന്ന്

തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഫെബ്രുവരി 29 നാണ് ഹര്‍ജി സമര്‍പ്പിച്ചത്

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എം എല്‍ എ നല്‍കിയ ഹര്‍ജിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി വിധി ഇന്ന്.

ധാതുമണല്‍ ഖനനത്തിനായി സി എം ആര്‍ എല്‍ കമ്പനിക്ക് അനുമതി നല്‍കിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി ലഭിച്ചുവെന്നാണ് ഹര്‍ജിയിലെ ആരോപണം.മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍ എന്നിവര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ മാത്യു കുഴല്‍ നാടന്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

ഫെബ്രുവരി 29 നാണ് ഹര്‍ജി സമര്‍പ്പിച്ചത്. ആരോപണങ്ങള്‍ വിജിലന്‍സ് നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നാണു സര്‍ക്കാര്‍ വാദം. ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡ് ഉത്തരവ് പുനഃപരിശോധിക്കാന്‍ വിജിലന്‍സ് കോടതിക്കാവില്ലെന്നും സമാന സ്വഭാവമുള്ള ഹര്‍ജികള്‍ നേരത്തെ തീര്‍പ്പാക്കിയതാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.

 

 

---- facebook comment plugin here -----

Latest