Connect with us

National

തെരഞ്ഞെടുപ്പ് പ്രമാണിച്ച് കര്‍ണാടകയില്‍ പര്യടനം നടത്താനൊരുങ്ങി ജെ പി നദ്ദ

നിയമസഭാ തെരഞ്ഞെടുപ്പിന് ബിജെപിയെ സജ്ജമാക്കാനും ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് സന്ദര്‍ശനം.

Published

|

Last Updated

ബെംഗളൂരു| ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ഫെബ്രുവരി 20, 21 തീയതികളില്‍ കര്‍ണാടകയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനം നടത്തും. ഏപ്രില്‍ അല്ലെങ്കില്‍ മെയ് മാസങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കാനും ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് സന്ദര്‍ശനം.

ഇന്ന് രാത്രി മംഗലാപുരത്ത് എത്തുന്ന നദ്ദ അടുത്ത രണ്ട് ദിവസങ്ങളില്‍ ഉഡുപ്പി, ചിക്കമംഗളൂരു, ഹാസന്‍ ജില്ലകളിലെ ചില ഭാഗങ്ങള്‍ സന്ദര്‍ശിക്കുമെന്ന് കര്‍ണാടക ബിജെപി ജനറല്‍ സെക്രട്ടറിയും എംഎല്‍സിയുമായ എന്‍ രവി കുമാര്‍ പറഞ്ഞു.

ഇന്ന് മംഗളൂരുവില്‍ എത്തിയ ശേഷം ബിജെപി അധ്യക്ഷന്‍ നഗരത്തില്‍ തങ്ങും. ശേഷം നാളെ രാവിലെ ഉഡുപ്പിയില്‍ നടക്കുന്ന ബൂത്ത് തല കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് ഉച്ചയ്ക്ക് ശേഷം ബൈന്ദൂരിലെ പൊതുയോഗത്തിലും സാന്നിധ്യമറിയിക്കും. വൈകുന്നേരത്തോടെ ചിക്കമംഗളൂരു ജില്ലയിലെ കോപ്പയില്‍ അരീക്കാന കര്‍ഷക കണ്‍വെന്‍ഷനിലും തുടര്‍ന്ന് ശൃംഗേരിയില്‍ നടക്കുന്ന ജനപ്രതിനിധി യോഗത്തിലും പങ്കെടുക്കും.

ഉഡുപ്പി, ചിക്കമംഗളൂരു ജില്ലകളില്‍ ബിജെപിക്ക് ശക്തമായ ഉറവിടമുണ്ടെങ്കിലും നദ്ദ സന്ദര്‍ശിക്കുന്ന ചിക്കമംഗളൂരു ജില്ലയിലെ ശൃംഗേരി നിലവില്‍ കോണ്‍ഗ്രസാണ് പ്രതിനിധീകരിക്കുന്നത്. മറ്റൊരു ജില്ലയായ ഹസ്സന്‍ ജെഡി(എസ്) കോട്ടയുമാണ്. ജില്ലയിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ആറെണ്ണം ജെഡി(എസ്) ആണ് പ്രതിനിധീകരിക്കുന്നത്. എങ്കിലും 2018 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹാസന്‍ സീറ്റില്‍ വിജയിച്ച് ബിജെപി മുന്നേറ്റം നടത്തിയിരുന്നു.

 

Latest