Connect with us

National

ഝാര്‍ഖണ്ഡിലെ ഏക കോണ്‍ഗ്രസ് എം പി ഗീത കോഡ ബി ജെ പി യില്‍ ചേര്‍ന്നു

മുന്‍ മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യയാണ് ഗീത കോഡ

Published

|

Last Updated

റാഞ്ചി | ഝാര്‍ഖണ്ഡിലെ ഏക കോണ്‍ഗ്രസ് എം പി പാര്‍ട്ടി വിട്ട് ബി ജെ പി യില്‍ ചേര്‍ന്നു. ഝാര്‍ഖണ്ഡിലെ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് ഈ നീക്കത്തിലൂടെ ഉണ്ടായിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യയാണ് ഗീത കോഡ.

സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ ബാബുലാല്‍ മറാണ്ടിയുടെ സാന്നിധ്യത്തിലാണ് അവര്‍ ബി ജെ പി യില്‍ ചേര്‍ന്നത്. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഝാര്‍ഖണ്ഡിലെ 14 സീറ്റുകളില്‍ 12 ഇടത്ത് ബി ജെ പി ജയിച്ചിരുന്നു. സിംഗ്ഭും ലോക്‌സഭ മണ്ഡലത്തില്‍ നിന്നാണ് ഗീത കോഡ കോണ്‍ഗ്രസിന് വേണ്ടി വിജയിച്ചിരുന്നത്.

Latest