Connect with us

First Gear

ഇന്ത്യയില്‍ പുതിയ മൂന്ന് എസ് യുവി മോഡലുകളുമായി ജീപ്പ് എത്തുന്നു

മാനുവല്‍ ഓപ്ഷന്‍ പുതിയ മെറിഡിയനില്‍ ഉണ്ടാകുകയില്ല.

Published

|

Last Updated

ന്യൂഡല്‍ഹി| ജീപ്പ് കോമ്പസിന്റെ ട്രെയില്‍ ഹോക്ക് വേരിയന്റിനൊപ്പം രണ്ട് പുതിയ എസ് യുവികള്‍ വിപണിയില്‍ അവതരിപ്പിച്ചുകൊണ്ട് ജീപ്പ് ഇന്ത്യന്‍ ലൈനപ്പ് ഏകീകരിക്കാന്‍ ഒരുങ്ങുന്നു. മെറിഡിയനും പുതിയ ഗ്രാന്‍ഡ് ചെറോക്കിയും ഈ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കുന്ന പുതിയ ജീപ്പുകളില്‍ ആദ്യത്തേതാകും എന്നതാണ് പ്രത്യേകത.

ജീപ്പ് കോമ്പസ് ട്രെയില്‍ഹോക്ക്

സ്റ്റാന്‍ഡേര്‍ഡ് കോമ്പസിന് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഫെയ്‌സ് ലിഫ്റ്റ് ചെയ്തപ്പോള്‍ ജീപ്പ് ഇന്ത്യന്‍ വിപണിയില്‍ പരിഷ്‌ക്കരിച്ച ട്രെയില്‍ഹോക്ക് മോഡലിനെ കൊണ്ടുവന്നിരുന്നില്ല. അന്ന് ഈ വേരിയന്റ് നിര്‍ത്തലാക്കുകയായിരുന്നു. ഇപ്പോള്‍ ഒരു വര്‍ഷത്തിനുശേഷം ട്രെയില്‍ഹോക്ക് വീണ്ടും എത്തുകയാണ്.
ട്രെയില്‍ഹോക്ക് പരിമിതമായ എണ്ണം മാത്രമേ നിര്‍മിക്കപ്പെടൂ എന്നതാണ് വിവരം. പ്രീ-ഫെയ്‌സ് ലിഫ്റ്റ് മോഡലിനെപ്പോലെ സ്റ്റാന്‍ഡേര്‍ഡ് കോമ്പസിലേക്ക് വ്യത്യസ്തമായ ഫോര്‍-വീല്‍-ഡ്രൈവ് സിസ്റ്റം ഉള്‍പ്പെടെ ചില ഓഫ്-റോഡ്-ഫോക്കസ്ഡ് ഹാര്‍ഡ്വെയറില്‍ ട്രെയില്‍ഹോക്കിന് പരിഷ്‌ക്കാരങ്ങളുണ്ടാവും.
കോമ്പസ് അധിഷ്ഠിത ട്രെയില്‍ഹോക്ക് 2022 ഫെബ്രുവരിയോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുമ്പത്തെപ്പോലെ ഡീസല്‍ എഞ്ചിന്‍ മാത്രമുള്ള വേരിയന്റായിരിക്കും.

ജീപ്പ് മെറിഡിയന്‍

കഴിഞ്ഞ വര്‍ഷം ജീപ്പ് കമാന്‍ഡറായി ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ച ഇന്ത്യന്‍ വാഹന ലോകം കാത്തിരിക്കുന്ന മോഡലുകളില്‍ ഒന്നാണ് മെറിഡിയന്‍. മൂന്നാം നിര സീറ്റുകള്‍ ഉള്‍ക്കൊള്ളാന്‍ മൊത്തത്തിലുള്ള നീളത്തിലും വീല്‍ബേസിലും കമ്പനി പരിഷ്‌ക്കാരങ്ങളുമായാണ് മെറിഡിയന്‍ എത്തുന്നത്. മെറിഡിയന്റെ ക്യാബിന്‍ കോമ്പസുമായി ഡാഷ്ബോര്‍ഡുള്‍പ്പടെയുള്ള കാര്യങ്ങള്‍ പങ്കിടും. പ്രധാന വ്യത്യാസങ്ങള്‍ മൂന്നാം നിര സീറ്റുകള്‍, ട്രിം ഇന്‍സെര്‍ട്ടുകള്‍, അപ്‌ഹോള്‍സ്റ്ററി എന്നിവയിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വലിപ്പം കൂടിയതിനാല്‍ മെറിഡിയന് കൂടുതല്‍ കരുത്തുറ്റ ഡീസല്‍ എഞ്ചിനും ലഭിക്കും.

മാനുവല്‍ ഓപ്ഷന്‍ പുതിയ മെറിഡിയനില്‍ ഉണ്ടാകുകയില്ല. കൂടാതെ ഓള്‍വീല്‍ ഡ്രൈവ് സംവിധാനവും ഈ എസ് യുവിയില്‍ നല്‍കിയേക്കാം. ഈ വര്‍ഷം ജൂണില്‍ ലോഞ്ച് ചെയ്യപ്പെടാന്‍ സാധ്യതയുള്ള മെറിഡിയന്റെ നിര്‍മാണ് വരും മാസങ്ങളില്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് ഏകദേശം 35 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുകയെന്നാണ് സൂചനകള്‍.

ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി

റാങ്‌ലറിനൊപ്പം ജീപ്പിന്റെ ഇന്ത്യയിലെ ഉദ്ഘാടന ഉല്‍പ്പന്നങ്ങളിലൊന്നായിരുന്നു ഗ്രാന്‍ഡ് ചെറോക്കി. കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ച പുതിയ മോഡലുമായി വാഹനം മടങ്ങിയെത്താന്‍ ഒരുങ്ങുകയാണ്. ഗ്രാന്‍ഡ് ചെറോക്കി, വലിയ മൂന്ന്-വരി ഗ്രാന്‍ഡ് ചെറോക്കി എല്‍ എന്നിങ്ങനെ രണ്ട് വലിപ്പത്തില്‍ ചില ആഗോള വിപണികളില്‍ വാഹനം ലഭ്യമാണ്.

ഇന്ത്യന്‍ വിപണിയില്‍ സ്റ്റാന്‍ഡേര്‍ഡ് 5 സീറ്റര്‍ എസ് യുവി മാത്രമേ ലഭ്യമായിട്ടുള്ളൂ. മുമ്പത്തെ ഗ്രാന്‍ഡ് ചെറോക്കി ഒരു സിബിയു ഇറക്കുമതി ഉല്‍പ്പന്നമായാണ് രാജ്യത്ത് അവതരിപ്പിച്ചിരുന്നത്. പുതിയ ഗ്രാന്‍ഡ് ചെറോക്കി ജീപ്പിന്റെ ഗ്രാന്‍ഡ് വാഗനീറില്‍ നിന്ന് കടമെടുത്ത ഡിസൈന്‍ വിശദാംശങ്ങളോടെയാണ് അവതരിപ്പിക്കുന്നത്. ചെറോക്കിയുടെ അകത്തളവും തികച്ചും പുതിയതായിരിക്കും. ഡിജിറ്റല്‍ സാങ്കേതികവിദ്യയിലാണ് ഈ പതിപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആഗോള മോഡല്‍ പെട്രോള്‍, ഡീസല്‍, പ്ലഗ്-ഇന്‍ ഹൈബ്രിഡ് എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്.

ഇന്ത്യന്‍ വിപണിയില്‍ സ്റ്റാന്‍ഡേര്‍ഡായി 3.6 ലിറ്റര്‍ പെട്രോള്‍ വി6, 4എക്‌സ് ഇ പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേരിയന്റും ലഭ്യമാകുമെന്നാണ് സൂചന. പുതിയ ഗ്രാന്‍ഡ് ചെറോക്കി ഈ വര്‍ഷം സെപ്തംബറില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പ്രീമിയം എസ് യുവിക്ക് ഇന്ത്യയില്‍ ഏകദേശം 65 ലക്ഷം മുതല്‍ 75 ലക്ഷം രൂപ വരെ മുടക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

 

 

 

Latest