International
സര്‍ജറിക്ക് ശേഷം ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ വീണ്ടും ഓഫീസിലേക്ക്
കിഷിദയുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും, അദ്ദേഹത്തിന് കൂടുതൽ സമയം സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ട്.
ടോക്കിയോ| വിജയകരമായ സൈനസ് സര്‍ജറിക്ക് ശേഷം ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ഇന്ന് ജോലിയില്‍ പ്രവേശിക്കുമെന്ന് ചീഫ് കാബിനറ്റ് സെക്രട്ടറി ഹിരോകാസു മാറ്റ്‌സുനോ പറഞ്ഞു.
കിഷിദയുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും, അദ്ദേഹത്തിന് കൂടുതൽ സമയം സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ടുതന്നെ കിഷിദ ആദ്യം രാവിലെ തന്നെ ഓഫീസിലേക്ക് മടങ്ങാന്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും പിന്നീട് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ശനിയാഴ്ച ടോക്കിയോയിലെ ആശുപത്രിയിലാണ് കിഷിദയ്ക്ക് ശസ്ത്രക്രിയ നടത്തിയത്.







