Connect with us

Kerala

കെഎസ്ആര്‍ടിസി ബസിന്റെ ചക്രം കയറിയിറങ്ങി വയോധികയുടെ കാല്‍ അറ്റു

സ്റ്റാന്‍ഡിലേക്കുള്ള പ്രവേശന കവാടത്തിന്റെ ഇടതു വശത്തുകൂടി നടന്നു പോകുകയായിരുന്നു അമ്മിണി.

Published

|

Last Updated

അടൂര്‍ |  കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലൂടെ നടന്നുപോയ വയോധികയുടെ കാലിലൂടെ കെഎസ്ആര്‍ടിസി ബസിന്റെ ചക്രം കയറിയിറങ്ങി ഇടതുകാല്‍ അറ്റു. കൂടല്‍ നിരത്തുപാറ രാജഗിരി എസ്റ്റേറ്റിനു സമീപം വസന്തവിലാസത്തില്‍ അമ്മിണി(74)യുടെ കാലാണ് അറ്റുപോയത്. ഞായറാഴ്ച വൈകീട്ട് 3.50-നാണ് സംഭവം.

സ്റ്റാന്‍ഡിലേക്കുള്ള പ്രവേശന കവാടത്തിന്റെ ഇടതു വശത്തുകൂടി നടന്നു പോകുകയായിരുന്നു അമ്മിണി. ഈ സമയം പത്തനംതിട്ടയ്ക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുമ്പോഴാണ് അപകടമുണ്ടായത്. അമ്മിണിയുടെ പിന്നില്‍ വന്ന് ഹോണ്‍ മുഴക്കിയപ്പോള്‍ ഭയന്ന് വലത് ഭാഗത്തേക്ക് മാറിയപ്പോഴാണ് അമ്മിണി ബസിന്റെ ചക്രത്തിനിടയില്‍ പെട്ടതെന്നാണ് ദൃസാക്ഷികള്‍ പറയുന്നത്. ചക്രത്തിനിടയില്‍പെട്ട വയോധികയുമായി ബസ് വീണ്ടും അല്പദൂരം മുന്നോട്ട് നീങ്ങി. പരിക്കേറ്റ അമ്മിണിയെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

Content Highlights: An elderly woman suffered a severed leg after being run over by a KSRTC bus at Adoor station in Pathanamthitta. The victim Ammini was walking when the bus hit her while entering the stand. She was rushed to Adoor General Hospital and transferred to Kottayam Medical College.

---- facebook comment plugin here -----

Latest