Connect with us

Kerala

മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം എന്‍ എം അമര്‍നാഥ് വാഹനാപകടത്തില്‍ മരിച്ചു

മുന്‍ ബാഡ്മിന്റണ്‍, ഹോക്കി, ക്രിക്കറ്റ് താരവും ബാഡ്മിന്റണ്‍ പരിശീലകനും എഫ് സി ഐ മാനേജരുമായിരുന്നു

Published

|

Last Updated

കണ്ണൂര്‍ | മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം എന്‍ എം അമര്‍നാഥ് (ലാലേട്ടന്‍-78) വാഹനാപകടത്തില്‍ മരണപ്പെട്ടു. മുന്‍ ബാഡ്മിന്റണ്‍, ഹോക്കി, ക്രിക്കറ്റ് താരവും ബാഡ്മിന്റണ്‍ പരിശീലകനും എഫ് സി ഐ മാനേജരുമായിരുന്നു. കണ്ണൂര്‍ ഒണ്ടേന്‍പറമ്പ് മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപം സുദീപത്തിലായിരുന്നു താമസം.

സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ കാറിടിച്ച് ടാങ്കറിനടിയില്‍പ്പെട്ടാണ് അപകടം സംഭവിച്ചതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ടാങ്കര്‍ ലോറിയുടെ ടയര്‍ ദേഹത്ത് കയറുന്നത് സി സി ടി വി ദൃശ്യങ്ങളിലുണ്ട്. ഇന്നലെ വൈകീട്ട് 5.35 ന് തെക്കീബസാര്‍ മക്കാനിക്ക് സമീപത്തായിരുന്നു അപകടം. ഉടന്‍ കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മലബാര്‍ ബേക്കറി ഉടമ പരേതനായ നാക്കടി മാധവന്റെയും മോട്ടില്‍ ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: പരേതയായ സുഗുണ. മകന്‍: ദീപക് അമര്‍നാഥ്. മരുമകള്‍: ജുനി. സഹോദരങ്ങള്‍: പ്രേംകുമാര്‍ (റിട്ട. എയര്‍ഫോഴ്സ്), ശോഭന, ഗിരിജ, അരുണ്‍ കുമാര്‍, ഗീത, അജിത്ത് കുമാര്‍, നന്ദകുമാര്‍, സ്വരൂപ് കുമാര്‍, ജീവാനന്ദ്. സംസ്‌കാരം നാളെ മൂന്ന് മണിക്ക് പയ്യാമ്പലം ശ്മശാനത്തില്‍.

 

Content Highlights: Former Ranji Trophy cricketer N M Amarnath passed away in a road accident in Kannur at the age of 78. He was a versatile sports personality, coach, and retired FCI manager. The fatal accident occurred near Thekki Bazaar when his scooter collided with a car and was hit by a tanker lorry.

 

Latest