Kerala
കുപ്രസിദ്ധ മോഷ്ടാവ് റിട്ട. എസ് ഐ എന്നു തെറ്റിദ്ധരിപ്പിച്ച് വയനാട്ടില്‍ ഒളിവില്‍ കഴിഞ്ഞത് 20 വര്‍ഷം
തിരുവനന്തപുരം തോലിക്കോട് പെരില്ലക്കുഴി സ്വദേശിയായ സതികുമാര്‍ എന്ന സതീഷ് കുമാര്‍ (62) ആണ് ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ വയനാട്ടിലെ നൂല്‍പ്പുഴയില്‍ നിന്ന് പിടിയിലായത്
ആലപ്പുഴ | നിരവധി മോഷണ കേസുകളില്‍ പ്രതിയായ തിരുവനന്തപുരത്തുകാരന് റിട്ടയേഡ് എസ് ഐ ആണെന്നു നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് വയനാട്ടില്‍ ഒളിവില്‍ കഴിഞ്ഞത് രണ്ടു പതിറ്റാണ്ട്. തിരുവനന്തപുരം തോലിക്കോട് പെരില്ലക്കുഴി സ്വദേശിയായ സതികുമാര്‍ എന്ന സതീഷ് കുമാര്‍ (62) ആണ് ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ വയനാട്ടിലെ നൂല്‍പ്പുഴയില്‍ നിന്ന് പിടിയിലായത്.
2006 ജൂണ്‍ 22ന് തുറവൂര്‍ മഹാക്ഷേത്രത്തിന് തെക്കുവശം താമസിക്കുന്ന ഗണപതി ആചാരിയുടെ വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്ന് പണവും മോതിരവും കവര്‍ന്ന കേസി കുത്തിയതോട് പോലാസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം, എറണാകുളം തുടങ്ങിയ ജില്ലകളില്‍ നിരവധി മോഷണക്കേസുകളിലും കഞ്ചാവ് കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറയുന്നു.
ഒളിവില്‍ പോയ പ്രതി വിവിധ സ്ഥലങ്ങളില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. നാട്ടുകാരുടെ ഇടയില്‍ താന്‍ റിട്ടയേര്‍ഡ് എസ് ഐ ആണെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇയാളുടെ താമസം.
Content Highlights: Alappuzha Kuthiathode police arrested a notorious thief named Satheesh Kumar who hid in Wayanad for two decades posing as a retired SI. He was wanted for a 2006 burglary at Thuravoor along with multiple theft and cannabis cases across various districts.



